പേജുകള്‍‌

2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

സഹൃദയ ഗ്രാമീണ്‍ പുരസ്ക്കാരം ഇ പി മൂസക്കുട്ടി ഹാജിക്ക്

കെ എം അക്ബര്‍
ചാവക്കാട്: മേഖലയില്‍ വിദ്യഭ്യസ സാമൂഹിക സാംസ്ക്കാരിക രംഗത്ത് മികവ് പുലര്‍ത്തുന്നവര്‍ക്കായി എടക്കഴിയൂര്‍ സഹൃദയ ഏര്‍പ്പെടുത്തിയ പ്രഥമ 'സഹൃദയ ഗ്രാമീണ്‍ പുരസ്ക്കാര'ത്തിന് ഫാത്തിമ ഗ്രൂപ്പ് ചെയര്‍മാന്‍ ഇ പി മൂസക്കുട്ടി ഹാജിയെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10,001 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്ക്കാരം ഇന്ന് വൈകീട്ട് നാലിന് സഹൃദയ ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ ആര്യാടന്‍ ഷൌക്കത്ത് സമ്മാനിക്കും. ചടങ്ങില്‍ കഥാകൃത്ത് പി സുരേന്ദ്രന്‍, എസ് എ അബൂബക്കര്‍ ഹാജി സംബന്ധിക്കും. പൊതുയോഗം രാവിലെ ഒന്‍പതിന് ചാവക്കാട് എസ്.ഐ പി അബ്ദുള്‍ മുനീര്‍ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് ഒപ്പന, ദഫ്മുട്ട് എന്നിവ അരങ്ങേറും. നാളെ രാവിലെ എട്ടിന് മെഡിക്കല്‍ ക്യാമ്പും നേതൃ ചികില്‍സാ ക്യാമ്പും സൌജന്യ മരുന്നു വിതരണവും ഉണ്ടാകുമെന്ന് ഭാരവാഹികളായ ജലീല്‍ കര്യാടത്ത്, കെ എ മുസ്താക്ക്, ഷാജി ചീനപ്പുള്ളി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.