നൂറു മുഹമ്മദ് ഒരുമനയൂര്‍
അബുദാബി: അടുത്ത ജൂണ്‍ മുതല്‍ കബനികളുടെ പ്രവര്‍ത്തനവും, നിലവാരവും, നിയമനവും, വിലയിരുത്തി മികച്ച വിഭാഗത്തില്‍ കബനികളെ ഉള്‍പ്പെടുത്തുന്ന കാര്യം തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. തൊഴിലാളികളില്‍ 10% എങ്കിലും സ്വദേശികളായിരിക്കണമെന്ന നിയമവും കാറ്റഗറി മാറ്റുന്നതിന്‍റെ പ്രധാന ഘടകം. തൊഴില്‍ നിയമ പരിഷ്കരണത്തിന്‍റെ ഭാഗമായി കബനികളുടെ പട്ടിക പുനനിര്‍ണയിക്കുന്ന നടപടികള്‍ ജൂണ്‍ മുതല്‍ തുടങ്ങും, ലേബര്‍ കാര്‍ഡ് പ്രകാരമാണ് തൊഴിലാളികളുടെ മൊത്തം കണക്ക് ശേഖരിക്കുക. പാര്‍ടൈം -താല്‍ക്കാലിക വിസകളിലുള്ളവരെ സ്ഥിരം തൊഴിലാളികളെ ഗണത്തില്‍ പെടുത്തില്ല, കബനികളുടെ പ്രത്യേക സാഹചര്യം നോക്കി ആറുമാസം കാലാവധിയുള്ള താല്‍ക്കാലിക വിസകളും ഒരു വര്‍ഷ കാലാവധിയുള്ള പാര്‍ ടൈം വിസകളും സ്വദേശികള്‍ക്കും നല്‍കുന്നത്.
തൊഴില്‍ വേതന വ്യവസ്തകളല്ലാം ഭിന്നമായിരിക്കും എന്നിരിക്കെ ഇവര്‍ കബനികളുടെ സ്ഥിരം തൊഴിലാളികളായി മന്ത്രാലയം അംഗീകരിക്കുകയോ പട്ടികയിലോ ഉള്‍പ്പെടുത്തില്ല. ബിരുദവും, ബിരുദാനന്തര ബിരുദവും മുള്ള ജീവനക്കാര്‍ക്കും 12,000 ദിര്‍ഹം കുറഞ്ഞ വേതനം നിശ്ചയിച്ചത്, ഏതങ്കിലും വിഷയത്തില്‍ ഡിപ്ലോമ അല്ലങ്കില്‍ സമാന യോഗ്യതയുള്ളവര്‍ക്ക് 7000 ദിര്‍ഹം ശബളവും കബനികള്‍ നല്‍കിയിരിക്കണം.
സെക്കണ്ടറി വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് വേതനം അയ്യായിരത്തില്‍ കുറയാത്ത പാടില്ലാന്ന നിയമം കഴിഞ്ഞ മാസമാണ് മന്ത്രാലയം നടപ്പില്‍ വരുത്തിയത്, ഈ മൂന്നു വിഭാഗങ്ങളില്‍ സ്വദേശികള്‍ക്കും കബനികളില്‍ നിയമനം നല്‍കി നിര്‍ദ്ധിഷ്ട ഒഴിവുകള്‍ പൂര്‍ത്തിയാക്കണം, സ്ഥാപനങ്ങളില്‍ 10 % സ്വദേശികളെ ജോലിക്ക് വെക്കണം എന്നതും അതില്‍ കബനികള്‍ എത്ര കണ്ടു വിജയിച്ചു എന്നതും കബനികളുടെ പട്ടികയില്‍ സ്ഥാന കയറ്റത്തിന് മുന്‍ തൂക്കം നല്‍കുന്നു. ഇപ്രകാരം നിയമനം കിട്ടുന്ന സ്വദേശികള്‍ അവര്‍ക്കുള്ള പെന്‍ഷനും മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നഷ്ടപെടാതിരിക്കാന്‍ അവരുടെ വിശദാംശങ്ങള്‍ അടുത്തുള്ള സാമൂഹിക മന്ത്രാലയത്തിന്‍റെ ഓഫീസുകളില്‍ അല്ലങ്കില്‍ സഹായ സംരംഭക കേന്ത്രങ്ങളിലോ രജിസ്റെര്‍ ചെയ്യതിരിക്കണം തൊഴില്‍ മേഖലകളില്‍ സമഗ്ര പരിഷ്ക്കാരങ്ങള്‍ മന്ത്രാലയം ഇക്കൊല്ലം നടപ്പാക്കുന്നതിനാല്‍ നിയമനങ്ങളിലും, കബനി പ്രവര്‍ത്തനങ്ങളിലും അടിമുടി പ്രഫഷണലിസം കബനികള്‍ കൈവരിക്കേണ്ടിവരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.