പേജുകള്‍‌

2011, ഫെബ്രുവരി 12, ശനിയാഴ്‌ച

തീരപ്രദേശങ്ങളില്‍ ഉപ്പുവെള്ളം കയറി

പാവറട്ടി: ചീപ്പ് നിര്‍മാണ പ്രവര്‍ത്തനം മന്ദഗതിയിലായതിനെ തുടര്‍ന്ന് പാവറട്ടി എട്ടാംവാര്‍ഡിലെ ചുക്കുബസാര്‍ തീരപ്രദേശങ്ങളില്‍ ഉപ്പുവെള്ളം കയറി നാശനഷ്ടം സംഭവിച്ചു.
 മകരമാസത്തിലെ ശക്തമായ വേലിയേറ്റത്തില്‍ രൂക്ഷമായ തോതിലാണ് പുഴയില്‍ നിന്ന് ഉപ്പുവെള്ളം കരയിലേക്ക് അടിച്ചുകയറുന്നത്. കുടിവെള്ള പ്രശ്നം രൂക്ഷമായ ഈ പ്രദേശത്ത് കിണര്‍ വെള്ളത്തിലും ഉപ്പ് കലര്‍ന്നു. തോടുകളിലെ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങി. തെങ്ങ് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളുടെ വളര്‍ച്ച മുരടിച്ചു. തണ്ണീര്‍തടങ്ങളിലും തോട്ടുവക്കിലുള്ള ചെറുസസ്യങ്ങള്‍ കരിഞ്ഞുണങ്ങിയിട്ടുണ്ട്.
കിലോമീറ്ററോളം വിസ്തൃതിയിലാണ് ഉപ്പുവെള്ളം നാശം വിതയ്ക്കുന്നത്. നവംബര്‍ മാസത്തില്‍ അടയ്ക്കേണ്ട ചീപ്പ് ഒരു കാലത്തും യഥാസമയത്ത് അടയ്ക്കാറില്ല. എന്നാല്‍ ഇത്തവണ ജനുവരി മാസം പിന്നിട്ടിട്ടും ചീപ്പ് അടയ്ക്കാതയതോടെ കനത്ത തോതിലാണ് ഉപ്പുവെള്ളം കയറിയത്.
മുമ്പ് ഈ വിഷയവുമായി ബന്ധപ്പെട്ട് സമരത്തിലിറങ്ങിയവര്‍ പുതിയ പഞ്ചായത്ത് ഭരണസമിതി വന്നതോടെ മൌനത്തിലാണ്. കഴിഞ്ഞ ഭരണസമിതി ചീപ്പ് പുനഃര്‍നിര്‍മാണത്തിനു ശേഷം 62,000 രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു. പുതിയ ഭരണസമതിയാണ് പുനര്‍നിര്‍മാണം നടത്തുന്നത്.
പുനര്‍നിര്‍മാണത്തിനു മുമ്പ് വളയം ബണ്ട് കെട്ടി ഉപ്പുവെള്ളം കടക്കാത്ത രീതിയില്‍ സുരക്ഷിതമാക്കാതിരുന്നതാണ് ഇപ്പോള്‍ വെള്ളം കയറുന്നതിന് കാരണമായത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.