നൂറു മുഹമ്മദ് ഒരുമനയൂര്‍
അബുദാബി: ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് സെന്‍റെര്‍ അബുദാബി അല്‍ വാഹദ മാളില്‍ തുറക്കുന്നു. ജൂണിലാണ് കാര്‍ഡിന്‍റെ കാല പരിധി എന്നതിനാല്‍ കാര്‍ഡ് അപേക്ഷക്കായി നിലവിലുള്ള തിരക്ക് കുറക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സെന്‍റെര്‍ തുറക്കുന്നതെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു.
അല്‍ റഹബ, ബനിയാസ്, ഖലീഫ സിറ്റി, തലസ്ഥാന നഗരിക്കു പുറത്തുള്ള മറ്റു സ്ഥലങ്ങളിലും പുതിയ സെന്റെരുകള്‍ ആരംഭിക്കാന്‍ അതോറിറ്റി ശ്രമിക്കുന്നുണ്ട് വിദൂര സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും കൂടി ഉപകാര പ്രദമാകാന്‍ കൂടിയാണ് സെന്ററുകള്‍ തുറക്കുന്നത്. അല്‍ വാഹദ മാളില്‍ അടുത്ത ആഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ സെന്റര്‍ തുറക്കുന്നത്. മാസവസാനത്തില്‍ പൂര്‍ണ്ണ തോതില്‍ സെറെര്‍ പ്രവര്‍ത്തനം ആരംഭിക്കും. അതോറിറ്റി പബ്ലിക് മാര്‍ക്കറ്റിംഗ് മാനേജര്‍ അബ്ദുല്‍ അസീസ് അല്‍ മാഎരി അറിയിച്ചു. അല്‍ വാഹദ മാള്‍ സെന്റരില്‍ 9 പുരുഷ കൌണ്ടറും, 7 വനിതാ കൌണ്ടാരുമാണ് അല്‍ വാഹദ മാളില്‍ ഒരുക്കുന്നത്. നിലവില്‍ മറീന മാളില്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമയ പരിധി ഉള്ളതിനാല്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
2010 ഡിസംബര്‍ ആയിരുന്നു കാര്‍ഡിന്റെ അവസാന സമയമായി നിശ്ചയിചിരുന്നത് എന്നാല്‍ പദ്ധതി കാലപരിധിക്കുള്ളില്‍ കഴിയാത്തതിനാല്‍ ഇക്കൊല്ലം ജൂണ്‍ വരെ സമയം നീട്ടുകയായിരുന്നു. ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് പരിധിയില്‍ 50 ലക്ഷം ഉപഭോക്താക്കളാണ് ഉള്ളത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.