പേജുകള്‍‌

2011, ഫെബ്രുവരി 2, ബുധനാഴ്‌ച

പണം മാത്രമുണ്ടായാല്‍ യാത്ര ചെയ്യാന്‍ പറ്റില്ല ഒപ്പം സ്മാര്‍ട്ടും കൂടെയുണ്ടായിരിക്കണം


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: കര്‍വ ബസ്സില്‍ ഇനി പണം മാത്രമുണ്ടായാല്‍ യാത്ര ചെയ്യാന്‍ പറ്റില്ല ഒപ്പം സ്മാര്‍ട്ടും കൂടെയുണ്ടായിരിക്കണം. പണം കൊടുത്ത് യാത്രചെയ്യുമ്പോള്‍ ടിക്കറ്റ് വാങ്ങുന്ന സമ്പ്രദായം ഈ മാസം 20 ഓടെ കര്‍വ നിര്‍ത്തലാക്കും. 21 മുതല്‍ കര്‍വ ബസ്സുകളില്‍ സ്മാര്‍ട്ട് കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ മുവാസലാത്ത്  തിരുമാനിച്ചു. സ്മാര്‍ട്ട്കാര്‍ഡ് കൈവശമില്ലാതെ ബസില്‍ കയറുന്നവര്‍ ഒരു യാത്രക്ക് ചുരുങ്ങിയത് പത്ത് റിയാല്‍ നല്‍കേണ്ടി വരും.
ബസ്സില്‍ പണം കൊടുക്കാതെ യാത്ര ചെയ്യാവുന്ന പ്രീപെയ്ഡ് സ്മാര്‍ട്ട് കാര്‍ഡ് കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനത്തിലാണ് മുവാസലാത്ത് ഏര്‍പ്പെടുത്തിയത്. കയറുമ്പോഴും ഇറങ്ങുമ്പോഴും ബസ്സിനുള്ളില്‍ സ്താപിച്ചിട്ടുള്ള മെഷീനില്‍ കാണിക്കുന്നതുവഴി യാത്ര ചെയ്ത ദൂരത്തിന്റെ കണക്കനുസരിച്ച് നിരക്ക് കാര്‍ഡില്‍ നിന്ന് കുറയുന്ന സംവിധാനമാണ് സ്മാര്‍ട്ട് കാര്‍ഡ്.
അല്‍ഗാനിമിലെ കര്‍വ ബസ്‌സ്‌റ്റേഷനിലും റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ലഭിക്കുന്ന ഈ കാര്‍ഡിന്റെ വില 30 റിയാലാണ്. ഇതില്‍ 20 റിയാല്‍ യാത്രക്ക് ഉപയോഗിക്കാം. പിന്നീട് ആവശ്യനുസരണം കാര്‍ഡ് റീചാര്‍ജ് ചെയ്യണം. മിനിമം രണ്ട് റിയാല്‍ എന്ന നിരക്കില്‍ യാത്ര ചെയ്ത ദൂരത്തിന് മാത്രം പണം നല്‍കിയാല്‍ മതി എന്നതാണ് കാര്‍ഡിന്റെ പ്രത്യേകത. നവംബറില്‍ നടപ്പാക്കിയെങ്കിലും എല്ലാവര്‍ക്കും കാര്‍ഡ് ലഭിക്കുന്നതിന് സാവകാശം നല്‍കുന്നതിനായി ടിക്കറ്റ് സമ്പ്രദായം ഇത്രയും നാള്‍ തുടരുകയായിരുന്നു. 20 ആം തീയതിക്ക് മുമ്പായി എല്ലാവരും സ്മാര്‍ട്ട് കാര്‍ഡ് എടുത്തിരിക്കണമെന്ന് മുവാസലാത്ത് അധികൃതര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.