കെ എം അക്ബര്‍
ചാവക്കാട്: നഗരസഭയില്‍ പ്രതിപക്ഷം നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ചെയര്‍പേഴ്സണ്‍ വിളിച്ചു ചേര്‍ത്ത കൌണ്‍സില്‍ യോഗത്തില്‍ നിന്നും മുഴുവന്‍ ഭരണപക്ഷ അംഗങ്ങളും രണ്ട് പ്രതിപക്ഷ അംഗങ്ങളും വിട്ടുനിന്നു. ഇതേ തുടര്‍ന്ന് ക്വാറം തികയാത്തതിനാല്‍ യോഗം പിരിച്ചു വിട്ടു. ഇന്നലെ നടന്ന കൌണ്‍സില്‍ യോഗമാണ് ഭരണപക്ഷ കൌണ്‍സിലര്‍മാരുടെ പിടിവാശി മൂലം നടക്കാതെ പോയത്. നഗരസഭയില്‍ ആകെയുള്ള 32 കൌണ്‍സിലര്‍മാരില്‍ ഭരണപക്ഷമായ എല്‍.ഡി.എഫിന് 21 ഉം പ്രതിപക്ഷമായ യു.ഡി.എഫിന് 11 ഉം അംഗങ്ങളാണുള്ളത്. യോഗം നടക്കണമെങ്കില്‍ മൂന്നിലൊന്ന് അംഗങ്ങള്‍ വേണമെന്നിരിക്കെ ചെയര്‍പേഴ്സനും പ്രതിപക്ഷത്തു നിന്നുള്ള ഒന്‍പത് പേരും മാത്രമാണ് പങ്കെടുത്തത്. ഇതേസമയം ഭരണപക്ഷത്തെ മുഴുവന്‍ അംഗങ്ങളും കൌണ്‍സില്‍ യോഗം നടക്കുന്ന ഹാളിനടുത്ത് ചായക്കുടിച്ച് രസിക്കുകയായിരുന്നു. ഭരണപക്ഷ കൌണ്‍സിലര്‍മാര്‍ ആരും തന്നെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് സംബന്ധിച്ച് പ്രതിപക്ഷം നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് വിളിച്ചു ചെയര്‍പേഴ്സണ്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഴുവന്‍ പ്രതിപക്ഷ അംഗങ്ങളും പങ്കെടുത്താല്‍ മാത്രമെ തങ്ങള്‍ പങ്കെടുക്കുകയുള്ളൂവെന്നായിരുന്നു ഭരണപക്ഷ അംഗങ്ങളുടെ നിലപാട്. ഭരണപക്ഷ കൌണ്‍സിലര്‍മാര്‍ ആരും തന്നെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് സംബന്ധിച്ച് പ്രതിപക്ഷ കൌണ്‍സിലര്‍മാര്‍ ചെയര്‍പേഴ്സനോട് ചോദ്യമുന്നയിച്ചതോടെ ആദ്യം പ്രതിപക്ഷ അംഗങ്ങള്‍ മുഴുവന്‍ പങ്കെടുക്കട്ടെ എന്നായിരുന്നു ചെയര്‍പേഴ്സന്റെ മറുപടി. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ ചെയര്‍പേഴ്സനുമായി വാഗ്വാദത്തിലായി. ചട്ടമനുസരിച്ച് അര മണിക്കൂര്‍ നേരം കാത്തിരുന്നെങ്കിലും കൌണ്‍സിലര്‍മാരില്‍ ഒരാള്‍ പോലും പങ്കെടുക്കാതായതോടെ യോഗം പിരിച്ചു വിടുകയായിരുന്നു. ചാവക്കാട് താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ, ബീച്ച് സൌന്ദര്യവല്‍ക്കരണത്തിനുള്ള ഫണ്ട്്് പാഴായ സംഭവം, ട്രഞ്ചിങ് പ്ളാന്റ് നിര്‍മാണത്തിലെ അപാകതകള്‍, മൃതദേഹത്തോട് അനാദരവ് കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി തുടങ്ങി ആവശ്യങ്ങളുന്നയിച്ചാണ് പ്രതിപക്ഷം അടിയന്തിര യോഗത്തിന് നോട്ടീസ് നല്‍കിയിരുന്നത്.
പ്രതിപക്ഷത്തിലെ അനൈക്യമെന്ന് ഭരണപക്ഷം
ചാവക്കാട്: പ്രതിപക്ഷത്തിലെ അനൈക്യമാണ് കൌണ്‍സില്‍ യോഗം ക്വാറം തികയാതെ പിരിച്ചു വിടേണ്ടി വന്നതെന്ന് ഭരണപക്ഷം ആരോപിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പിസം ഇതോടെ മറനീക്കി പുറത്തു വന്നെന്നും പ്രതിപക്ഷത്തിന്റെ ആവശ്യ പ്രകാരം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രതിപക്ഷത്തെ മുഴുവന്‍ പേരും പങ്കെടുക്കാതിരുന്നതിനെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കമെന്നും ഭരണപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഭരണപക്ഷത്തിന്റെത് വോട്ടര്‍മാര്‍ക്ക് നേരെയുള്ള പരിഹാസം: പ്രതിപക്ഷം
ചാവക്കാട്: വോട്ടു ചെയ്ത വിജയിപ്പിച്ച വോട്ടര്‍മാര്‍ക്കു നേരെയുള്ള പരിഹാസമാണ് ഇന്നലെ നടക്കേണ്ടിയിരുന്ന കൌണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരിക്കുക വഴി ഭരണപക്ഷം പ്രകടിപ്പിച്ചതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തി. യോഗം 23 ന് വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ടാണ് തങ്ങള്‍ കത്ത് നല്‍കിയിരുന്നത്. എന്നാല്‍ മൃഗീയ ഭൂരിഭക്ഷത്തിന്റെ ഹുങ്കില്‍ ഭരണപക്ഷം യോഗം 19 ലേക്കു മാറ്റുകയായിരുന്നുവെന്നും അസൌക്യം മൂലമാണ് തങ്ങളുടെ രണ്ട് കൌണ്‍സിലര്‍മാര്‍ യോഗത്തിന് എത്താതിരുന്നതിന് കാരണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.