കെ എം അക്ബര്‍
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ 'പൂന്താനം ജ്ഞാനപ്പാന' പുരസ്കാരത്തിന് ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍നമ്പൂതിരിപ്പാടിനെ തെരഞ്ഞെടുത്തു. 10,001രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ദേവസ്വം ഭക്തിസാഹിത്യത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് 'പൂന്താനം ജ്ഞാനപ്പാന' പുരസ്കാരം. ദേവസ്വം ഭരണസമിതിയംഗം വി കൃഷ്ണദാസ്, പത്മശ്രീ ഡോ.എം ലീലാവതി, ടി ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. പൂന്താന ദിനാഘോഷത്തോടനുബന്ധിച്ച് മാര്‍ച്ച് ഒമ്പതിനയ് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.