കെ എം അക്ബര്‍
ഗുരുവായൂര്‍: കേരളത്തെ ചെകുത്താന്‍മാരുടെ വിരഹ കേമ്രാക്കിയത് പെണ്‍വാണിഭക്കാരും അഴിമതി വീരന്‍മാരുമാണെന്ന് എസ്.ഡി.പി.ഐ ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഷറഫ് വടക്കൂട്ട് അഭിപ്രായപ്പെട്ടു. എസ്.ഡി.പി.ഐ ഗുരുവായൂര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ട്രെയിന്‍ യാത്രക്കിടെ യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗം അനുശോചിച്ചു. ലേഡീസ് കംപാര്‍ട്ട്മെന്റുകള്‍ മധ്യ ഭാഗത്തേക്ക് മാറ്റുക, രാത്രി സമയങ്ങളില്‍ ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുക തുടങ്ങിആവശ്യങ്ങളും യോഗം ഉന്നയിച്ചു. യഹിയ മന്ദലംകുന്ന്, സനില്‍കുമാര്‍, നഫാസ്, ബിനില്‍, പ്രസാദ് സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.