കെ എം അക്ബര്‍
ചാവക്കാട്: സ്കൂള്‍ ബസ് പുറകോട്ടെടുക്കുന്നതിനിടെ സൈക്കിള്‍ യാത്രികന്‍ സ്കൂള്‍ ബസിനടിയില്‍പ്പെട്ട് മരിച്ചു. പാലക്കാട് പല്ലശ്ശന കൂടല്ലൂര്‍ മുല്ലയ്ക്കല്‍ വീട്ടില്‍ വേലാിയുടെ മകന്‍ രാജപ്പന്‍(53) ആണ് മരിച്ചത്. ഇന്ന് വൈകീട്ട്് 4.30 ഓടെ മുതുവുട്ടൂര്‍ താമരയൂര്‍ റോഡിനോടു ചേര്‍ന്നുള്ള പാടത്തിനടുത്ത് വെച്ചാണ് അപകടം. ചാവക്കാട് അമൃത സ്കൂള്‍ ബസ് തിരിക്കുന്നതിനായി അമിതവേഗതയില്‍ പിന്നോട്ട് എടുക്കുമ്പോള്‍ അതുവഴി സൈക്കിളില്‍ വരികയായിരുന്ന രാജപ്പനെ ഇടിക്കുകയും രാജപ്പന്റെ ശരീരത്തിലൂടെ ബസ്സ് കയറിയിറങ്ങുകയുമായിരുന്നു. അപകടം നടക്കുമ്പോള്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ബസ്സിലുണ്‍ായിരുന്നു. അപകടം നടന്നയുടന്‍ ബസ്സിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രാജപ്പനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുതുവട്ടൂരില്‍ മാറോക്കി തോമസ് എന്നയാളുടെ വീട് വാടകയ്ക്കെടുത്ത് താമസിച്ച് അവിടെ തന്നെ ഇസ്തിരി ഇട്ടു കൊടുക്കുന്ന ജോലി ചെയ്തു വരികയായിരുന്നു രാജപ്പന്‍. ഗുരുവായൂര്‍ പോലീസ് കേസെടുത്തു. മൃതദേഹം ചാവക്കാട് ഗവ: ആശുപത്രി മോര്‍ച്ചറിയില്‍. മകന്‍ സുധീഷ് കിഴക്കെ നടയിലെ സ്വകാര്യ ലോഡ്ജിലെ ലോണ്‍ഡ്രി ജീവനക്കാരനാണ്. ഭാര്യ: ലക്ഷ്മി. മറ്റു മക്കള്‍: സുനിത, സുജാത.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.