പേജുകള്‍‌

2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

തിരുവത്രയില്‍ വ്യാപാരിയുടെ 60,000 രൂപയടങ്ങിയ ബാഗ് അജ്ഞാത സംഘം കവര്‍ന്നു

ചാവക്കാട്: കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയുടെ 60,000 രൂപയടങ്ങിയ ബാഗ് കാറിലെത്തിയ അജ്ഞാത സംഘം തട്ടിയെടുത്ത് രക്ഷപ്പെട്ടു. തിരുവത്ര തേര്‍ളി വീട്ടില്‍ കുമാരന്റെ പക്കല്‍ നിന്നാണ് പണമടങ്ങിയ ബാഗ് കവര്‍ന്നത്. ഇന്നലെ രാത്ര ഒന്‍പതോടെ ദേശീയപാത 17ല്‍ തിരുവത്ര അത്താണിയില്‍ വെച്ചായിരുന്നു സംഭവം. തിരുവത്രയിലെ കോസ്മോസ് എന്ന പലചരക്ക് വ്യാപാര സ്ഥാപന ഉടമയായ കുമാരന്‍ കടയടച്ച് ദേശീയപാതക്കരികിലൂടെ നടന്നു പോകവെ മെറൂണ്‍ നിറത്തിലുള്ള ആള്‍ട്ടോ കാറിലെത്തിയ സംഘം ബാഗ് വാരിയെടുത്ത് കാറില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. ചാവക്കാട് പോലിസ് അന്വേഷണം തുടങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.