പേജുകള്‍‌

2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

കടപ്പുറം പഞ്ചായത്ത് ഓഫീസില്‍ ഉദ്യോഗസ്ഥ സംഘത്തിന്റെ മിന്നല്‍ പരിശോധന

പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി
കെ എം അക്ബര്‍
കടപ്പുറം: പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയെ തുടര്‍ന്ന് ഡി.ഡി.പിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പഞ്ചായത്ത് ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി. ഇന്നലെ രാവിലെ 10-ഓടെയാണ് സംഘം പഞ്ചായത്ത് ഓഫീസിലെത്തിയത്. മണിക്കൂറുകള്‍ നേരം പരിശോധന തുടര്‍ന്നു. സെക്രട്ടറി അനധികൃതമായി അവധിയെടുക്കുന്നുവെന്ന് കാണിച്ച് പ്രസിഡന്റ് സീനത്ത് ഇഖ്ബാല്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ജില്ലാ യോഗത്തില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് പോയ സെക്രട്ടറി യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മൂന്ന് മാസമായി സെക്രട്ടറിയില്ലാത്തതു മൂലം വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസിലെത്തുന്ന ജനങ്ങള്‍ ദുരിതത്തിലാണെന്ന പരാതി വ്യാപകമായിരുന്നു. മൂന്നു മാസം അവധിയെടുത്ത സെക്രട്ടറി ഈയിടെയാണ് ജോലിയില്‍ പ്രവേശിച്ചത്. സെക്രട്ടറിക്കെതിരെ നടപടി ഉണ്ടാകുമെന്നുറപ്പായിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.