മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: കഴിഞ്ഞ വര്‍ഷത്തില്‍ ഏറ്റവും ശബളവര്‍ദ്ദനവ് ഖത്തറില്‍ . പശ്ചിമേഷ്യയിലെ ഓണ്‍ലൈന്‍ റിക്രുട്ട്മെന്റ് സ്ഥാപനമായ ഗള്‍ഫ് ടാലന്റ് ഡോട്കോം നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഗള്‍ഫ് ടാലന്റ് ആറാം വാര്‍ഷിക പതിപ്പില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2010 - 2011 ലെ തൊഴിലും ശമ്പള പ്രവണതകളും എന്ന സര്‍വേയില്‍ ആറു ഗള്‍ഫ് രാജ്യങ്ങളിലെ 1,400 കമ്പനികളെയും 32,000 പ്രൊഫഷനലുകളെയും ഉള്‍പ്പെടുത്തിയിരുന്നു.
2010ല്‍ ഖത്തറിലും സഊദി അറേബ്യയിലുമാണ് ഏറ്റവുമധികം ശമ്പള വര്‍ധനയുണ്ടായത്. ഖത്തറില്‍ 6.8 ശതമാനം, സഊദിയില്‍ 6.7 ശതമാനം എന്നിങ്ങനെയാണിത്. 6.4 ശതമാനം വര്‍ധനയുള്ള ഒമാന്‍ മൂന്നാം സ്ഥാനത്തും 5.7 ശതമാനം വര്‍ധനയുള്ള കുവൈത്ത് നാലാം സ്ഥാനത്തുമാണുള്ളത്. യു.എ.ഇയില്‍ 5.2 ശതമാനവും ബഹ്റൈനില്‍ 4.9 ശതമാനവും വര്‍ധന മാത്രമാണ് ഉണ്ടായിരിക്കുന്നത്.
ഗള്‍ഫില്‍ ചെറുകിട മേഖലയിലാണ് ഏറ്റവുമധികം ശമ്പള വര്‍ധനയുണ്ടായിരിക്കുന്നത് 6.4 ശതമാനം. വിദ്യാഭ്യാസ മേഖലയില്‍ 3.8 ശതമാനം മാത്രമേയുള്ളൂ. ഏറ്റവും ചെറിയ വര്‍ധനയാണിത്. തൊഴില്‍ വിഭാഗങ്ങളില്‍ എച്ച്.ആര്‍ പ്രൊഫഷനലുകള്‍ക്ക് 7.1 ശതമാനം വര്‍ധനയോടെ ഏറ്റവും ഉയര്‍ന്ന നിലയിലെങ്കില്‍ അഭിഭാഷകര്‍ക്കാണ് ഏറ്റവും കുറഞ്ഞ വര്‍ധനയുള്ളത് 4.3 ശതമാനമാനത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രൊഫഷനലുകളില്‍ ഏറ്റവുമധികം ശമ്പളം ലഭിക്കുന്നത് ഏഷ്യന്‍ വംശജര്‍ക്കാണ്. 6.1 ശതമാനം വര്‍ധന ഏഷ്യക്കാരായ പ്രൊഫഷനലുകള്‍ക്ക് ലഭിക്കുമ്പോള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷനലുകള്‍ക്ക് ലഭിക്കുന്നത് 3.2 ശതമാനം വര്‍ധന മാത്രമാണ്.
കഴിഞ്ഞ വര്‍ഷത്തില്‍ 11.1 ശതമാനം വളര്‍ച്ച ഇന്ത്യന്‍ സാമ്പത്തിക മേഖലക്കുണ്ടായപ്പോള്‍ ബ്രിട്ടനില്‍ 2.4 ശതമാനം വളര്‍ച്ച മാത്രമാണുണ്ടായത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ തൊഴിലില്ലായ്മ വളരെയധികം ഉയര്‍ന്നുവെന്നും ഈ വളര്‍ച്ച തുടരുമെന്നാണ് പറയുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.