പാവറട്ടി: പൈങ്കണ്ണിയൂര്‍ ജുമാമസ്ജിദിന് സമീപം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ രണ്ടുപേരെ എസ്.ഐ രാധാകൃഷ്ണനും സംഘവും അറസ്റ് ചെയ്തു.
വെന്മേനാട് സ്വദേശികളായ നാലകത്ത് എലാത്ര കമറുദ്ദീന്‍(27), നാലകത്ത് നാസര്‍(34) എന്നിവരാണ് അറസ്റിലായത്.അഴീക്കല്‍ ശിഹാബിന്റെ ബൈക്കാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രി കത്തിച്ചത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി. പുഴയില്‍ നിന്ന് മണല്‍വാരിവില്‍ക്കുന്നതുമായി ബന്ധപ്പെട്ട കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്ന് പോലിസ് പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.