പേജുകള്‍‌

2011, ഫെബ്രുവരി 16, ബുധനാഴ്‌ച

വ്യാജ വാര്‍ത്ത; രാഷ്ട്രദീപിക പത്രം മാനനഷ്ടം നല്‍കണമെന്ന് കോടതി

ഗുരുവായൂര്‍: സിപിഎം കൌണ്‍സിലറുടെ മകനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് രാഷ്ട്രദീപിക പത്രം മാനനഷ്ടം നല്‍കണമെന്ന് കോടതി. നഗരസഭ കൌണ്‍സിലറായിരുന്ന ആര്‍ എം മുഹമ്മദിന്റെ മകന്‍ സുജാവുദ്ധീന്‍ എന്ന സുജാബ് അഡ്വ.കെ ഐ ചാക്കൊ മുഖേന ഫയല്‍ ചെയ്ത കേസില്‍ ചാവക്കാട് മൂന്‍സിഫ് കെ ബിജുമേനോന്‍ ആണ് രാഷ്ട്രദീപിക പത്രത്തിന്റെ ചീഫ് എഡിറ്റര്‍, പ്രിന്റര്‍ ആന്റ് പബ്ളിഷര്‍, മാനേജിംങ് ഡയറക്ടര്‍ എന്നിവരോട് 25,000രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധിച്ചത്. 12.10.2004ന് 'നഗരസഭ സെക്ക്രട്ടറിക്ക് വധഭീഷണി: കൌണ്‍സിലറുടെ മകനെ തെരയുന്നു' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് കേസിനാധാരം. സുജബിനെ പോലീസ് തെരയുന്നതായും സുജബിനു വേണ്ടി പോലീസ് വീട്ടില്‍ റെയ്ഡ് നടത്തിയെന്നും സുജാബ് ഒളിവില്‍ പോയെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. രാഷ്ട്രീയ വിരോധികളുടെ പ്രേരണമൂലം പ്രസിദ്ധീകരിച്ച വ്യാജ വാര്‍ത്ത തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന സുജാബിന്റെ വാദം അംഗീകരിച്ചാണ് കോടതി വിധി. പ്രാദേശിക ലേഖകന്‍ ഇ എം ബാബു നല്‍കിയ വാര്‍ത്തയാണ് തങ്ങള്‍ പ്രസിദ്ധീകരിച്ചതെന്ന് പ്രതിഭാഗം വാദിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.