മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: എട്ടാമത് ദോഹ ആഭരണ പ്രദര്‍ശനം ഫെബ്രുവരി 15 മുതല്‍ ദോഹ എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. ഖത്തര്‍ ടൂറിസം അതോറിറ്റിയാണ് ഈ അന്താരാഷ്ട്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ഈ പ്രദര്‍ശനം ഫെബ്രുവരി 20 ആം തിയതി സമാപിക്കും.പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജബര്‍ ആല്‍ഥാനിയാണ് ഈ പ്രദര്‍ശനത്തിന്റെ രക്ഷാധികാരി.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പ്രദര്‍ശനമായിരിക്കുമിത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആഭരണങ്ങളുടെയും വാച്ചുകളുടെയും അപൂര്‍വശേഖരമാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ചിലത് ദോഹയില്‍ ആദ്യമായിട്ടായിരിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി ആഡംബരവാച്ചുകളുടെയും ആഭരണങ്ങളുടെയും മുന്നൂറിലധികം പ്രമുഖ ബ്രാന്റുകള്‍ ഈ വര്‍ഷത്തെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ലോകത്തിലെ പല മുന്‍നിര കമ്പനികളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട് എന്നത് ഈ വര്‍ഷത്തെ പ്രത്യേകതയാണ്. 15000 ചതുരശ്രമീറ്റര്‍ സ്ഥലമാണ് ഈ വര്‍ഷം പ്രദര്‍ശനത്തിനൊരുക്കിയിരിക്കുന്നതെന്നും, കഴിഞ്ഞവര്‍ഷം 20,000 പേര്‍ പ്രദര്‍ശനം കാണാനെത്തിയതില്‍ ഭൂരിഭാഗവും സൗദി, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിന്നായിരുന്നു അതു പോലെ ഈ വര്‍ഷം ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്നും ടൂറിസം അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് അന്നുഅെമി പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.