പേജുകള്‍‌

2011, ജനുവരി 30, ഞായറാഴ്‌ച

സോക്കറൂസിനെ തകര്‍ത്ത് സാമുറായി ബ്ലൂ ഏഷ്യാ കപ്പ് ജേതാക്കള്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: അല്‍ ഖലീഫാ സ്റ്റേഡിയത്തിൽ നടന്ന ഫൈനലില്‍ ആസ്ത്രേലിയയുടെ മെയ്കരുത്തിനെ തകര്‍ത്ത് ജപ്പാന്റെ ജേതാക്കളായി. ഇരുടീമുകളും ഉജ്ജ്വല പോരാട്ടമായിരുന്നു കളിക്കളത്തില്‍ കാഴ്‌ച്ചവെച്ചത്.
അധികസമയത്തിലേക്ക് നീങ്ങിയ കളിയുടെ 109 ആം മിനിറ്റില്‍ ജപ്പാന്റെ റ്റടനറി ലീ നേടിയ ഗോളിലായിരുന്നു ജപ്പാന്റെ വിജയം.സബ്സിറ്റ്യൂടായി കളിച്ച റ്റടനറി ലീക്ക് യൂടോ നഗാടോമോ നല്‍കിയ ഒരു ഉഗ്രന്‍ പാസ്സായിരുന്നു ഗോളില്‍ കലാശിച്ചത്.
ഏഷ്യന്‍ കപ്പില്‍ കഴിഞ്ഞതവണയാണ് ഇരുടീമുകളും ആദ്യമായി കണ്ടുമുട്ടുന്നത്. ഹാനോയിയില്‍ ക്വാര്‍ട്ടര്‍ ഫൈനലിൽ . അന്ന് 120 മിനിറ്റ് കളിച്ചിട്ടും 1-1 സമനില. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് ജയം ജപ്പാനൊപ്പം നിന്നു.ഇന്നും അതു തന്നെ ആവർത്തിച്ചു.
സെമിയിൽ കറുത്ത കുതിരകൾ എന്നറിയപ്പെടുന്ന ഉസ്ബക്കിസ്ഥാനെ മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക് തോല്പിച്ചാണ്‌ ഏഷ്യൻ ഫുട്ബോളിലെ ഒന്നാം സ്ഥാനക്കാരായ ആസ്‌ത്രേലിയ ഫൈനലില്‍ കളിക്കുവാന്‍ യോഗ്യത നേടിയതെങ്കില്‍ ദക്ഷിണ കൊറിയെ ജപ്പാൻ ഷൂട്ടൌട്ടിൽ 5 -2 നു തോൽ‌പ്പിച്ചാണ്‌ ജപ്പാന്‍ ഫൈനലില്‍ എത്തിയത്.
ഇന്നത്തെ മത്സരത്തോടെ അൽ ഖലീഫാ സ്റ്റേഡിയം ഒരു റെക്കോഡിന്‌ സാക്ഷ്യം വഹിച്ചു.ഏറ്റവും കൂടുതല്‍ അന്താരാഷ്‌ട്ര മത്സരങ്ങൾ കളിച്ചെന്ന ബഹുമതിക്ക് ആസ്ത്രേലിയന്‍ ഗോള്‍ കീപ്പാര്‍ ഷ്വാര്‍സര്‍ അര്‍ഹനാവുന്ന റെക്കോര്‍ഡിനായിരുന്നു ഇത് . മുന്‍പ് ഈ റെക്കോര്‍ഡ് ആസ്ത്രേലിയയുടെ തന്നെ അലക്‌സ് ടോബിന്റെ പേരിലായിരുന്നു. 1988-98 ല്‍ നിറഞ്ഞുനിന്ന ടോബിന്‍ 87 മത്സരങ്ങളിലാണ് കളിച്ചിരുന്നത് കഴിഞ്ഞ ഫൈനല്‍ മത്സരത്തോടെ ഷ്വാര്‍സർ 88ആം മത്സരം പൂർത്തിയാക്കുകയുണ്ടായി.
ആസ്ത്രേലിയ ഇതാദ്യമായാണ് ഏഷ്യന്‍ കപ്പിന്റെ കലാശക്കളിക്കെത്തുന്നത്.ആറു വര്‍ഷം മുന്‍പ് മാത്രം ഏഷ്യന്‍ കോണ്‍ഫെഡറേഷനില്‍ ചേരപ്പെട്ട ഓസ്ട്രേലിയക്ക് കന്നി കിരീടം നേടാമെന്ന മോഹത്തെ തകര്‍ത്താണ്‌ ജപ്പാന്‍ തങ്ങളുടെ നാലാം കിരീടം നേടിയത്.നാല് ഏഷ്യൻ കപ്പ് ഒരു ടീം നേടുക എന്നതു തന്നെ ഏഷ്യൻ കപ്പിന്റെ ചരിത്രത്തിലാദ്യമായാണ്.
ഇനി അടുത്ത നാലു വര്‍ഷം കഴിഞ്ഞ് 2015 ല്‍ ആസ്ത്രേലിയയില്‍ വെച്ച് കാണാമെന്ന് ഉറപ്പോടെ ഇരുടീമുകളും ദോഹയോട് വിട പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.