പേജുകള്‍‌

GURUVAYOOR POLICE MOSHANAM എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
GURUVAYOOR POLICE MOSHANAM എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഡിസംബർ 12, ഞായറാഴ്‌ച

ഗുരുവായൂരില്‍ വീട്ടുകാരെ മുറിയില്‍ പൂട്ടിയിട്ട് കവര്‍ച്ച

രണ്ടു വീടുകളില്‍ കവര്‍ച്ചാ ശ്രമം
കെ എം അക്ബര്‍
ഗുരുവായൂര്‍: കവര്‍ച്ച പതിവായ ഗുരുവായൂരില്‍ വീട്ടുകാരെ മുറിയില്‍ പൂട്ടിയിട്ട് കവര്‍ച്ച. മമ്മിയൂര്‍ എല്‍.എഫ് കോണ്‍വെന്റിനടുത്ത് പനക്കല്‍ വീട്ടില്‍ ഡോ. കുര്യാക്കോസിന്റെ വീട്ടിലാണ് കവര്‍ച്ച. 4000 രൂപയും വിലപിടിപ്പുള്ള നിരവധി വസ്തുക്കളും മോഷ്ടാക്കള്‍ കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വീടിനു പുറകിലെ വാതിലിന്റെ താഴ് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ കുര്യാക്കോസും ഭാര്യയും ഉറങ്ങിക്കിടക്കുകയായിരുന്ന മുറിയുടെയും മകനും മരുമകളും ഉറങ്ങിക്കിടക്കുകയായിരുന്ന മുറിയുടെയും വാതിലുകള്‍ പുറത്തു നിന്നും പൂട്ടിയിട്ട ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. രാവിലെ വാതില്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കവര്‍ച്ച നടന്ന വിവരമറിഞ്ഞത്. ഫോണില്‍ ബന്ധുക്കളെ വിളിച്ചറിയിച്ചതോടെ അവരെത്തിയാണ് വാതില്‍ തുറക്കാനായത്. മുറിക്കകത്തെ മേശയും അലമാരയും കുത്തിത്തുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. മമ്മിയൂര്‍ രാമചന്ദ്രന്‍, പടിഞ്ഞാറെ നട അന്തിക്കോട് വീട്ടില്‍ ഗീത, ചൊവ്വല്ലൂര്‍ പണിക്കവീട്ടില്‍ അസീസ് എന്നിവരുടെ വീടുകളിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. ഗീതയുടെ വീട്ടില്‍ കവര്‍ച്ചാശ്രമത്തിനിടെ ശബ്ദംകേട്ട് എഴുന്നേറ്റ വീട്ടുകാര്‍ മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിച്ചതോടെ കുതറിയോടി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവിന്റെതെന്ന് കരുതുന്ന ബൈക്ക് പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മേഖലയില്‍ അടിക്കടിയുണ്ടാകുന്ന കവര്‍ച്ചകള്‍ ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. ഒരാഴ്ച്ചക്കിടെ മേഖലയില്‍ ഇരുപതോളം കവര്‍ച്ചകളാണ് നടന്നിട്ടുള്ളത്.

2010 നവംബർ 12, വെള്ളിയാഴ്‌ച

തൈക്കാട് വീട് കുത്തിത്തുറന്ന് പണം കവര്‍ന്നു

ഗുരുവായൂര്‍: തൈക്കാട് പള്ളിറോഡിനടുത്തെ പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച. അലമാര കുത്തിത്തുറന്ന് 19,000 രൂപ കവര്‍ന്നു. തട്ടായില്‍ ഉമര്‍ ശരീഫിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ തൈക്കാട് പുഴങ്ങരയില്ലത്ത് സുലെമാനും കുടുംബവുമാണ് താമസിച്ചിരുന്നത്. സുലൈമാന്റെ ഭാര്യയുടെ ബന്ധുവിന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനായി വീടു പൂട്ടി പോയതായിരുന്നു കുടുംബം. വീടിന്റെ മുന്‍ഭാഗത്തെ ഗ്രില്ലും വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ അകത്തെ മൂന്ന് വാതിലുകള്‍ തകര്‍ത്തു. രണ്ട് ഇരുമ്പ് അലമാരകള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. മേശ കുത്തിത്തുറന്ന ശേഷമാണ് പണം കവര്‍ന്നത്. ഗുരുവായൂര്‍ പോലീസ് സ്ഥലത്തെത്തി. മേഖലയില്‍ കവര്‍ച്ച പതിവായത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്.