പേജുകള്‍‌

2013, ഡിസംബർ 1, ഞായറാഴ്‌ച

നടത്തറയില്‍ ഇടഞ്ഞോടിയ ആന പാപ്പാനെ കുത്തിക്കൊന്നു: ആന മണിക്കൂറുകള്‍ നേരം നാടിനെ വിറപ്പിച്ചു


കെ എം അക്ബര്‍ 
തൃശൂര്‍: നടത്തറയില്‍ ഇടഞ്ഞോടിയ ആന പാപ്പാനെ കുത്തിക്കൊന്നു. രണ്ടാം പാപ്പാന്‍ കോഴിക്കോട് സ്വദേശി മോഹനനെയാണ് പാറമേക്കാവ് ദേവസ്വത്തിന്റെ കാശിനാഥന്‍ എന്ന ആന കുത്തിക്കൊന്നത്. ഇന്നലെ ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ മോഹ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി എട്ടോടെ മരിച്ചു.

നേരത്തെ പാപ്പാനെ കുത്തി ഇടഞ്ഞോടിയ കെമ്പന്‍ രണ്ടു വീടിന്റെ ചുറ്റുമതിലും, കിണറിന്റെ ആള്‍മറയും തകര്‍ത്ത് കൊമ്പന്‍ ഓടുന്നതിനിടെ മുട്ട് കുത്തി വീണു. ആനയുടെ കൊമ്പിനു പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ (ശെനി) ഉച്ചക്ക് 12 ഓടെയാണ് രണ്ടാം പാപ്പാന്‍ കോഴിക്കോട് സ്വദേശി മോഹനനെ കുത്തി വീഴ്ത്തി പാറമേക്കാവ് ദേവസ്വത്തിന്റെ കാശിനാഥന്‍ എന്ന ആന ഇടഞ്ഞോടിയത്. 

അഞ്ച് കിലോ മീറ്ററോളം ഇടഞ്ഞോടിയ ആന ചേറ്റുപുഴ പോള്‍, ചേറ്റുപുഴ ജോപോള്‍ എന്നിവരുടെ വീടിന്റെ ചുറ്റുമതിലും, ബാലകൃഷ്ണന്റെ വീട്ടുകിണറിന്റെ ആള്‍മറയും തകര്‍ക്കുകയും ചെയ്തിരുന്നു. ദേശീയപാതയിലൂടെ ഓടിയ ആന നെല്ലികുന്ന് വഴി പറവട്ടാനി പ്രിയദര്‍ശിനി ഗറിലെത്തി. ഇതേ സമയം ആന ഇടഞ്ഞോടിയ വഴികളില്‍ പോലിസും, നാട്ടുകാരും വാഹങ്ങളും മറ്റും വഴി തിരിച്ച് വിട്ടു. പാഞ്ഞു വരുന്ന കൊമ്പനെ കണ്ട് പേടിച്ച് പലരും വീടിനകത്തേക്ക് ഓടിക്കയറി. 

പ്രിയദര്‍ശിനി നഗറിലെ കാറളം ബാലകൃഷ്ണന്റെ വീടിന്റെ മുറ്റത്തു നിലയുറപ്പിച്ച ആനയെ മറ്റു പാപ്പാന്‍ മാരും, ദേവസ്വം അധികൃതരും എത്തി പഴവും വെള്ളവും നല്‍കി അനുനയിപ്പിച്ചാണ് തളച്ചത്. സംഭവമറിഞ്ഞ് നിരവധിപേര്‍ സ്ഥലത്ത്  തടിച്ച് കൂടിയിരുന്നു. ഇതേ തുടര്‍ന്ന് തൃശൂര്‍-മണ്ണുത്തി, തൃശൂര്‍-ടത്തറ, തൃശൂര്‍-പുത്തൂര്‍ റൂട്ടില്‍ അരമണിക്കുറോളം ഗതാഗതം തടസ്സപ്പെട്ടു. പാറമേക്കാവ് ദേവസ്വം അധികൃതരും, മറ്റു പാപ്പാന്‍ മാരും ആന വിദഗ്ധന്‍ ഡോ. ഗിരിദാസും ഒല്ലൂര്‍ സി.ഐ എന്‍ കെ സുരേന്ദ്രന്‍, എസ്.ഐമാരായ ആര്‍ കെ സുജിത്ത്, കെ ടി പ്രേമജന്‍, എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.