പേജുകള്‍‌

2013, ഡിസംബർ 3, ചൊവ്വാഴ്ച

കടപ്പുറം കെട്ടുങ്ങലിലെ വിവാദ ഭൂമിയില്‍ അങ്കണവാടി പ്രവര്‍ത്തം തുടങ്ങി

 കെ എം അക്ബര്‍ 
ചാവക്കാട്: ഭൂരഹിത പട്ടികജാതി വിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടുളള ഭൂമിയില്‍ കടപ്പുറം കെട്ടുങ്ങല്‍ അങ്കണവാടി പ്രവര്‍ത്തം തുടങ്ങി. കടപ്പുറം കെട്ടുങ്ങല്‍ ഏഴാം നമ്പര്‍ അങ്കണവാടിയുടെ ഉദ്ഘാടന ചടങ്ങിനെതിരെ പ്രദേശത്തെ ക്ളബ് അംഗങ്ങള്‍ രംഗത്ത് വന്നത് ഏറെ നേരം ആശയക്കുഴപ്പം സൃഷ്ടിച്ചു.


അങ്കണവാടിയിലേക്ക് തോട് കടന്ന് എത്താനുളള സ്ഥലത്ത് സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് പോസ്റ്റ് വെളളത്തിലേക്ക് തള്ളിയിട്ടു. സംഘാര്‍ഷവസ്ഥയെ തുടര്‍ന്ന് എസ്ഐ എം കെ ഷാജിയുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി. പിന്നീട് അങ്കണവാടിയുടെ ഉദ്ഘാടം നടന്നു. 

ഇന്നലെ (തിങ്കള്‍ ) രാവിലെ ഒമ്പതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഉദ്ഘാടത്തിനായി അങ്കണവാടിയിലേക്ക് പോകേണ്ട ജപ്രതിനിധികളും പരിസരവാസികളും തോട് മുറിച്ച് കടക്കാനാകാതെ മറ്റൊരു വഴിയിലൂടെ വളഞ്ഞാണ് അങ്കണവാടിയിലെത്തിയത്. 

പ്രതിഷേധവുമായി കെട്ടുങ്ങല്‍ റോളക്സ് ക്ളബ് പ്രവര്‍ത്തകരെത്തി. തോടിനു കുറുകെ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് പോസ്റ്റ് ഇവര്‍തട്ടിയിട്ടു. പാലം നിര്‍മ്മിച്ചതിനു ശേഷം ഉദ്ഘാടം മതിയെന്ന് ഇവര്‍ പറഞ്ഞു. 

വെളളം നിറഞ്ഞ തോടിനു കുറുകെയുളള ഒറ്റയടി പോസ്റ്റിലൂടെ സര്‍ക്കസുകാരന്റെ വൈദഗ്ധ്യത്തോടെയാണ് പിഞ്ചു കുട്ടികളും രക്ഷിതാക്കളും നടന്നുപോകുന്നത്. പട്ടികജാതിക്കാരായ പഴു കുട്ടന്‍ മകന്‍ വേലായുധന്‍ സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കി സര്‍ക്കാര്‍ നല്‍കിയ മൂന്ന് സെന്റ് ഭൂമിയിലാണ് അങ്കണവാടി പണിതിട്ടുളളത്. അങ്കണവാടിയില്‍ വെളളമോ, വെളിച്ചമോ സജ്ജീകരിച്ചിട്ടില്ല. 

ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന നിയമം മറികടന്നാണ് പഞ്ചായത്ത് തന്നെ അങ്കണവാടി നിര്‍മ്മിച്ചിട്ടുളളത്. 2006ല്‍ വെല്‍ഫയര്‍ കമ്മിറ്റി ഉണ്ടാക്കിയാണ് അങ്കണവാടി നിര്‍മാണം ആരംഭിച്ചത്. 

കടപ്പുറം കെട്ടുങ്ങല്‍ അങ്കണവാടിയുടെ ഉദ്ഘാടം പഞ്ചായത്ത് പ്രസിഡന്റ് റംല അഷറഫ് നിര്‍വഹിച്ചു. ആര്‍ എസ് മുഹമ്മദ്മോന്‍ അധ്യക്ഷത വഹിച്ചു. കെ കെ കുമാരി, കെ എ മണി, ആര്‍ കെ ഇസ്മായില്‍, രാധ, വത്സല, ഷംസാദ്, ശ്രീദേവി എന്നിവര്‍ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.