പേജുകള്‍‌

2013, ഡിസംബർ 3, ചൊവ്വാഴ്ച

ചാലക്കുടി നഗരസഭ വൈസ് ചെയര്‍മാനായി യു.ഡി.എഫിലെ ആലീസ് ഷിബുവിനെ തെരഞ്ഞെടുത്തു

ചാലക്കുടി: നഗരസഭ വൈസ് ചെയര്‍മാനായി യു.ഡി.എഫിലെ ആലീസ് ഷിബുവിനെ തെരഞ്ഞെടുത്തു. എല്‍.ഡി.എഫിലെ ഉഷ പരമേശ്വരനെ പരാജയപ്പെടുത്തിയാണ് ആലിസ് ഷിബു വൈസ് ചെയര്‍മാനായത്. 36 അംഗ കൌണ്‍സിലില്‍ സ്വതന്ത്ര കൌണ്‍സിലര്‍ ബിന്ദു മാര്‍ട്ടിന്റെ ഉള്‍പ്പെടെ 25 വോട്ട് ആലീസ് ഷിബുവിനും 11 വോട്ട് ഉഷ പരമേശ്വരനും ലഭിച്ചു.


മുന്‍ ധാരണ പ്രകാരം കോണ്‍.എ ഗ്രൂപ്പിലെ മേരി നളന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആലീസ് ഷിബുവിന്റെ പേര്‍ ജോണി പുല്ലന്‍ നിര്‍ദേശിച്ചു. ശ്രീദേവി പിന്താങ്ങി. ഉഷ പരമേശ്വരന്റെ പേര് പ്രതിപക്ഷ പാര്‍ട്ടി ലീഡര്‍ പി.എം.ശ്രീധരന്‍ നിര്‍ദേശിച്ചു. ടി.പ്രദീപ്കുമാര്‍ പിന്താങ്ങി. 

വൈസ്ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന്, മുമ്പായി എ ഗ്രൂപ്പ്കാരയ 6 കൌണ്‍സിലര്‍മാര്‍ പരസ്യമായി ചെയര്‍മാനെതിരെ രംഗത്ത് വന്നിരുന്നു. വൈസ് ചെയര്‍മാന്‍ സ്ഥാനത്തിനോടൊപ്പം തന്നെ സ്റാന്റിംഗം കമ്മറ്റി ചെയര്‍മാന്‍മാരേയും മാറ്റണമെന്നായിരുന്നു അവരുടെ ആവശ്യം. ഘടകക്ഷികള്‍ക്കും അര്‍ഹമായ സ്ഥാനം കൊടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം നേതൃത്വവുമായി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കമെന്നായിരുന്നു അവരുടെ ഭീഷണി. 

തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്.ഒറ്റകെട്ടായാണ് നേരിട്ടത്. ആലീസ് ഷിബു ഒഴിഞ്ഞ പൊതുമരാമത്ത് സ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാത്തേക്ക് മുന്‍ വൈസ് ചെയര്‍മാന്‍ മേരി നളനേയും എം.എം.അനില്‍കുമാര്‍ രാജിവച്ച വികസ കാര്യ സ്റാന്റിംഗം കമ്മറ്റി ചെയര്‍മാന്‍സ്ഥാത്തേക്ക് യു.ടി.സൈമണുമാണ് സാധ്യത. ചാലക്കുടി ഡി.എഫ്.ഒ: സഞ്ചന്‍കുമാര്‍ നേതൃത്വം ല്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.