പാവറട്ടി: ഗ്രാമസഭയില്‍ ആനുകൂല്യം അനുവദിച്ചതിനെ തുടര്‍ന്ന് സഹോദര പുത്രന്മാര്‍ തമ്മിലുണ്ടായ തര്‍ക്കം അടിപടിയില്‍ കലാശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് മരുതയൂര്‍ ജി.യു.പി സ്കൂളില്‍ വാര്‍ഡ്സഭ യോഗത്തില്‍ നല്‍കിയ ആനുകൂല്യത്തെ ചൊല്ലിയാണ് ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായത്.
തര്‍ക്കത്തില്‍ അമ്പാടി മരുതയൂര്‍ സ്വദേശി അമ്പാടി വീട്ടില്‍ സത്യന്‍(41) തലക്ക് പരിക്കേറ്റ് പാവറട്ടി സാന്‍ജോസ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇളയച്ഛന്റെ മകനായ മരുതയൂര്‍ സ്വദേശി അമ്പാടി വീട്ടില്‍ പ്രജീഷ്(35) മുല്ലശ്ശേരി ബ്ളോക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഗ്രാമസഭ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വാക്കേറ്റവും അടിപിടിയും ഉണ്ടായത്. ഇരുവര്‍ക്കെതിരേ പാവറട്ടി പോലിസ് കേസെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.