പേജുകള്‍‌

2013, ഡിസംബർ 10, ചൊവ്വാഴ്ച

ലഹരി ഗുളികകളുമായി പാവറട്ടി സ്വദേശി പിടിയില്‍

കുന്നംകുളം: ലഹരി ഗുളികകളുമായി യുവാവിനെ കുന്നംകുളത്ത് ഷാഡോ പോലിസ് പിടികൂടി. പാവറട്ടി വെന്മേനാട് സ്വദേശി ഷൌക്കത്തിയൊണ് പിടികൂടിയത്. ലഹരി കലര്‍ന്ന നൈട്രോസണ്‍ 10 എന്ന നൂറ് ഗുളികകളുമായാണ് ഇയാള്‍ പിടിയിലായത്. സ്കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പനക്കായി കൊണ്ടുവന്നതാണ് ഗുളികകള്‍.


ഗുണ്ടാ ക്രിമിനല്‍ സംഘങ്ങള്‍ വ്യാപകമായി ഇത്തരം ഗുളികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കുംകുളം സി.ഐ ബാബു കെ തോമസ് പറഞ്ഞു. മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ഡോക്ടര്‍മാര്‍ മരുന്ന് കുറിച്ചുകൊടുക്കുന്ന ലിസ്റ് ഉപയോഗിച്ചാണ് ഇവര്‍ വ്യാപകമായി ഗുളികള്‍ വാങ്ങി വില്‍പ്പന നടത്തിയിരുന്നത്. 10 എണ്ണത്തിന്‌ 34 രൂപയുള്ള ഈ ഗുളികകള്‍ 100 രൂപയ്ക്കാണ് വിറ്റിരുന്നത്. എസ്.ഐ കെ മാധവന്‍കുട്ടി, ഷാഡോ പോലിസ് അംഗങ്ങളായ രാഗേഷ്, ബാബുരാജ് എന്നിവര്‍ ചേര്‍ാണ് പ്രതിയെ പിടികൂടിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.