പേജുകള്‍‌

2013, ഡിസംബർ 19, വ്യാഴാഴ്‌ച

മണത്തല പള്ളിയോട് ചേര്‍ന്നുളള ഹൈദ്രോസ്കുട്ടി മൂപ്പരുടെ മഖ്ബറയില്‍ നിന്നു ഭണ്ഡാരം മോഷ്ടിച്ചു

ചാവക്കാട്:  മണത്തല പള്ളിയോട് ചേര്‍ന്നുളള ഹൈദ്രോസ്കുട്ടി മൂപ്പരുടെ മഖ്ബറയില്‍ നിന്നു ഭണ്ഡാരം മോഷ്ടിച്ചു. മഖ്ബറയുടെ ഗ്രില്ലിന്റെ വാതിലിലെ താഴ് തകര്‍ത്താണ് അകത്തുകടന്നിട്ടുളളത്. ജാറത്തിന്‌ തലഭാഗത്ത് വച്ചിരുന്ന വലിയ ഭണ്ഡാരമാണ് മോഷ്ടിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഭണ്ഡാരം എണ്ണി തുക മാറ്റിവച്ചിരുന്നതിനാല്‍ വലിയസംഖ്യ നഷ്ടപ്പെട്ടില്ലെന്നാണ് കരുതുന്നത്.
പരിസരപ്രദേശങ്ങളില്‍ ഭണ്ഡാരം ഉപേക്ഷിച്ചതായും കണ്ടെത്താനായില്ല. ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ.ഇസ്മായില്‍, സെക്രട്ടറി അബ്ദുല്‍ ഷുക്കൂര്‍ മൌലവി എന്നിവര്‍ പൊലീസില്‍ പരാതി നല്‍കി. കെ.വി.അബ്ദുല്‍ ഖാദര്‍ എംഎല്‍എ പള്ളിയിലെത്തി. മേഖലയില്‍ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചുണ്ടാകുന്ന മോഷണം തടയാന്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്ഐ എം.കെ.ഷാജിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.