പേജുകള്‍‌

2013, ഡിസംബർ 23, തിങ്കളാഴ്‌ച

നാടകോത്സവത്തിന്‌ അരങ്ങൊരുങ്ങി

തൃശൂര്‍ : കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ആറാം രാജ്യാന്തര നാടകോല്‍സവത്തിന്‌ അരങ്ങൊരുങ്ങി. ജനുവരി 27 മുതല്‍ ഫെബ്രുവരി മൂന്നു വരെ വിപുലമായ പരിപാടികളോടെ ഇറ്റ്ഫോക് പ്രേക്ഷകരിലേക്കെത്തും. ഇറ്റ്ഫോക്കിന്റെ വരവറിയിച്ചുകൊണ്ടു വിളംബരാവതരണങ്ങളുടെ ഭാഗമായി 24നു വൈകിട്ട് 6.30ന്‌ അക്കാദമി ചെയര്‍മാന്‍ സൂര്യകൃഷ്ണമൂര്‍ത്തി രചനയും സംവിധാനവും നിര്‍വഹിച്ച 'ദീര്‍ഘചതുരം എ നാടകം അക്കാദമി തിയറ്ററില്‍ അരങ്ങേറും.


തുടര്‍ന്നുളള ഇറ്റ്ഫോക്കിലെ പരിപാടികള്‍ സാംസ്കാരിക നഗരിയായ തൃശൂരിനു പുതിയ കാഴ്ചകള്‍ സമ്മാനിക്കും. ജനുവരി അഞ്ചു മുതല്‍ ഇന്തോ പോളിഷ് കൊളാബറേറ്റീവ് തിയറ്റര്‍ പ്രോജക്ടായ ബേര്‍ണിങ് ഫവന്‍ അഥവാ സെവന്‍ ഡ്രീംസ് ഓഫ് എ വുമണ്‍ ആരംഭിക്കും. ജനുവരി 15 മുതല്‍ ഫ്രാന്‍സില്‍ നിന്നുള്ള 'ഹിലം' എന്ന നാടകത്തിന്റെ പ്രവര്‍ത്തനങ്ങളും ആരംഭിക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.