ഗുരുവായൂര്‍: താമരയൂരില്‍ കുടുംബ ക്ഷേത്രത്തില്‍ മോഷണം. ഭഗവതിക്ക് ചാര്‍ത്തിയിരുന്ന ഒന്നര ഗ്രാമിന്റെ സ്വര്‍ണ്ണത്താലിയും ഭണ്ഡാരത്തിലെ പണവും കവര്‍ന്നു. താമരയൂര്‍ എല്.ആന്റ്.ടി നഗറില്‍ പഷണത്ത് ഭഗവതിക്ഷേത്രത്തിലാണ് മോഷണം നടത്. ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്താണ് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന താലി മോഷ്ടിച്ചത്. ശ്രീകോവിലിനു മുന്നിലുള്ള ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് പണവും കവര്‍ന്നു. ശാന്തിക്കാരന്‍ നട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. തകര്‍ത്ത പൂട്ടുകള്‍ ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ക്ഷേത്രം ഭാരവാഹികള്‍ ഗുരുവായൂര്‍ പോലിസില്‍ പരാതി നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.