കെ എം അക് ബര്‍
തൃശൂര്‍ : 36 ാമത് പുഷ്പ-ഫല-സസ്യ പ്രദര്‍ശനത്തോടുബന്ധിച്ച്
സംസ്ഥാനതലത്തില്‍ നടത്തിയ കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തില്‍ കെ കെ മുസ്തഫ (കൊച്ചി)
ഒന്നാം സ്ഥാനം നേടി. റസാഖ് താഴത്തങ്ങാടി (കൊച്ചി) രണ്ടാം സ്ഥാനവും കെ അനൂപ് (തൃശൂര്‍)
മൂന്നാം സ്ഥാനവും നേടി.
അശോക് മണലൂര്‍ (തൃശൂര്‍), സത്യന്‍ എം (എം.ജി.റോഡ് തൃശൂര്‍), എന്‍ ഹരിലാല്‍ (ആലപ്പുഴ),
മോഹന്‍ കിഴക്കുംപുറത്ത് (തൃശൂര്‍), റാഫി എം ദേവസി എന്നിവര്‍ പ്രോത്സാഹന
സമ്മാനങ്ങള്‍ക്കര്‍ഹരായി. വെറ്ററിനറി സര്‍വകലാശാല പബ്ളിക്കേഷന്‍ വിഭാഗം മേധാവി
ഡോ. ടി പി സേതുമാധവന്‍, ജീവന്‍ ടി.വി. ചീഫ് ന്യൂസ് എഡിറ്റര്‍ ബാബു വെളപ്പായ,
സീനിയര്‍ ഫോട്ടോഗ്രാഫര്‍ കെ കെ രവീന്ദ്രന്‍ എന്നിവരടങ്ങുന്ന ജഡ്ജിംഗ്
കമ്മിറ്റിയാണ് മികച്ച ഫോട്ടോഗ്രാഫര്‍മാരെ തെരഞ്ഞെടുത്തത്. 10,000 രൂപയാണ് ഒന്നാം
സമ്മാനം . രണ്ടാം സമ്മാനം 5000 രൂപ. മൂന്നാം സമ്മാനം 3000 രൂപ. പുരസ്ക്കാരങ്ങള്‍
പുഷ്പോത്സവത്തിന്റെ സമാപന ദിവസമായ 30 ന് വൈകീട്ട് നടക്കുന്ന ചടങ്ങില്‍
സമ്മാനിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.