പേജുകള്‍‌

2013, ഡിസംബർ 23, തിങ്കളാഴ്‌ച

തുടര്‍ വിദ്യാഭ്യാസ കലോത്സവത്തിന്‌ തൃപ്രയാറില്‍ ഔദ്യോഗിക തുടക്കം

തൃപ്രയാര്‍ : ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ഏഴാമത് ജില്ലാ തുടര്‍ വിദ്യാഭ്യാസ കലോത്സവത്തിന്‌ തൃപ്രയാറില്‍ ഔദ്യോഗികമായ തുടക്കമായി. ഗീതാഗോപി എം.എല്‍.എ കലോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി സി ശ്രീകുമാര്‍ അധ്യക്ഷായിരുന്നു. പത്താംതരം വിജയികള്‍ക്കുള്ള സര്ട്ടിഫിക്കറ്റുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ പി ബഷീര്‍ നിര്‍വഹിച്ചു. പ്രിയദര്‍ശിനി ഓഡിറ്റോറിയം, എസ്.എന്‍.ഡി.പി എല്‍.പി.സ്കൂള്‍ , നാട്ടിക പഞ്ചായത്ത് ഹാള്‍ വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ 500 മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.