പേജുകള്‍‌

2013, ഡിസംബർ 9, തിങ്കളാഴ്‌ച

പാമോലിന്‍ കേസ്: ജുവരി 10ന്‌ വിധി പ്രഖ്യാപിക്കും

കെ എം അക് ബര്‍ 
തൃശൂര്‍: പാമോലിന്‍ കേസ് പിന്‍വലിക്കുന്നതിനായി സര്‍ക്കാര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയിന്‍മേല്‍ ജുവരി 10ന്‌ വിധി പ്രഖ്യാപിക്കും. വിജിലന്‍സ് കോടതി ജഡ്ജി കെ ഹരിലാലാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും വി എസ് സുനില്‍ കുമാര്‍ എം.എല്‍. എയും വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.


ഇത് സംബന്ധിച്ച വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് വിധി പറയുന്നതിയി കേസ് ജുവരി 10ലേക്ക് മാറ്റി വെച്ചത്. പാമോലിന്‍ കേസ് സംബന്ധിച്ച് രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിജിലന്‍സ് കോടതി ഇത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയായിരുന്നു. 

പ്രോസിക്യൂഷന്‌ വേണ്ടി ലീഗല്‍ അഡ്വൈസര്‍ സി സി അഗസ്റ്റിനാണ്‌ ഹാജരായത്. വി എസ് അച്യുതാന്ദന് വേണ്ടി അഡ്വ. ടി ബി ഹൂദ്, അഡ്വ. വി മനു ഹാജരായി. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ജിജി തോംസണു വേണ്ടി മുതിര്‍ അഭിഭാഷകനായ വി രാംകുമാറാണ് ഹാജരായത്. വി എസ് സുനില്‍ കുമാര്‍ എം.എല്‍.എയ്ക്കു വേണ്ടി അഡ്വ. എസ് ഉണ്ണികൃഷ്ണനും ഹാജരായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.