ചാവക്കാട്: ക്വാറം തികയാത്തതിനെ തുടര്‍ന്ന് കടപ്പുറം പഞ്ചായത്തിലെ നാല് ഗ്രാമസഭകള്‍ നടന്നില്ല; ഗ്രാമസഭകള്‍ മാറ്റിവച്ചു. പഞ്ചായത്തിലെ മുനക്കക്കടവ് ഒന്‍പതാംവാര്‍ഡ്, പുതിയങ്ങാടി പത്ത്, അഞ്ചങ്ങാടി 11, ആനന്ദവാടി 14 എന്നീ ഗ്രാമസഭകളാണ് നടക്കാതിരുന്നത്. യോഗത്തില്‍ വച്ച് വിവിധ ആനുകൂല്യങ്ങള്‍ക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കേണ്ടതിനാല്‍ തല്‍പരകക്ഷികള്‍ക്ക് ആനുകൂല്യം നല്‍കുന്നതിനുവേണ്ടിയാണു വാര്‍ഡിലെ മുഴുവന്‍ ജനങ്ങളെയും ഗ്രാമസഭാ യോഗം അറിയിക്കാത്തതെന്നും ആരോപണമുണ്ട്.
ഒാരോ വാര്‍ഡിലെയും ക്രമക്കേടുകളും മറ്റും പലരും ചോദ്യം ചെയ്യുമെന്ന ഭയവുമുണ്ടത്രെ. ക്വാറം തികയാതെയാണ് പഞ്ചായത്തിലെ പല ഗ്രാമസഭകളും നടത്താറുളളതെന്ന് നേരത്തെയും ആക്ഷേപമുണ്ടായിരുന്നു. അംഗങ്ങള്‍ യോഗത്തിനെത്തിയില്ലെങ്കില്‍ പിന്നീട് തങ്ങളോടനുഭാവമുളള വോട്ടര്‍മാരുടെ പേരുകള്‍ എഴുതിചേര്‍ത്ത് വ്യാജ ഒപ്പും പതിച്ചാണ് ക്വാറം തികച്ച് രേഖയുണ്ടാക്കുക. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കേണ്ട 11-ാം വാര്‍ഡ് ഗ്രാമസഭ യോഗം ക്വാറം തികയാത്തതിനാല്‍ മാസങ്ങള്‍ക്ക് മുന്‍പ് നാല് തവണ മാറ്റിവച്ചിരുന്നു. പിന്നീട് ഗ്രാമസഭാ യോഗം നടത്താന്‍ വാര്‍ഡ് മെംബര്‍ തന്നെ വോട്ടര്‍മാരെ നേരിട്ട് കണ്ട് ക്വാറം തികച്ചാണ് യോഗം നടത്തിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.