കെ എം അക് ബര്‍
ചാവക്കാട്: കേരളത്തില്‍ അപൂര്‍വമായി കാണുന്ന കരിംതലയന്‍ മീന്‍കൊത്തിയെ ചാവക്കാട് മാട്ടുമ്മല്‍ പ്രദേശത്ത് കണ്ടെത്തി. പക്ഷിനിരീക്ഷകരായ ഇസ്മായില്‍ കറുകമാടും ഫോട്ടോഗ്രാഫര്‍ എന്‍ ഉബൈദുമാണ് ഇതിനെ കണ്ടെത്തിയത്. രണ്ട് വര്‍ഷം മുന്‍പ്
ഈ പക്ഷിയെ ഇണയോടുകൂടി ഈ പ്രദേശത്ത് കണ്ടിരുന്നെങ്കിലും കൃത്യമായി തിരിച്ചറിയാനോ പടമെടുക്കാനോ കഴിഞ്ഞിരുന്നില്ല.
കേരളത്തില്‍ കാണുന്ന എട്ട് തരം മീന്‍കൊത്തികളില്‍ അപൂര്‍വമാണ് ഇവ. ബംഗ്ളാദേശിന്റെ തീരപ്രദേശങ്ങള്‍ മുതല്‍ മഹാരാഷ്ട്രയുടെ പടിഞ്ഞാറ് ഭാഗം വരുന്ന തീരപ്രദേശങ്ങളിലും ശ്രീലങ്കയിലുമാണ് ഇവയെ പ്രധാമായും കണ്ടുവരുന്നത്.
കണ്ടല്‍വനങ്ങള്‍, നദീമുഖങ്ങള്‍ എന്നിവിടങ്ങളാണ് ഇവയുടെ ആവാസകേന്ദ്രങ്ങള്‍. മുപ്പത് സെന്റിമീറ്ററോളം നീളംവരുന്ന ഇവക്ക് കറുത്ത തൊപ്പിയും വെളുത്ത കഴുത്തുമാണുളളത്. ഇവയുടെ കൊക്കുകള്‍ക്ക് പവിഴചുവപ്പ് നിറമാണ്. മത്സ്യങ്ങളും പുല്‍ച്ചാടികളും വരെ ഇവ ഭക്ഷ്യക്കാറുണ്ടെന്ന് ഇസ്മായില്‍ കറുകമാടും എന്‍ ഉബൈദും പറഞ്ഞു. ഉദരവും പാര്‍ശ്വഭാഗങ്ങളും ഓറഞ്ച് നിറത്തിലും വയലറ്റും കറുപ്പും നീലയും കൂടിചേര്‍ന്ന പുറം ഭാഗവുമാണ് ഉളളത്.
bangalikal ulla idagalil kanumenkil kadappurathum kannum
മറുപടിഇല്ലാതാക്കൂalbudhamila