തൃശൂര്‍: ജില്ലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്റെ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കോണ്‍ട്രാക്ട് നിയമത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് ബികോം ബിരുദവും സര്‍ക്കാര്‍ അംഗീകൃത പി.ജി.ഡി.സി.എ യോഗ്യതയും ഉണ്ടായിരിക്കണം. മലയാളം, ഇംഗ്ളീഷ് ഭാഷകളില്‍ കമ്പ്യൂട്ടര്‍ ടൈപ്പ് റൈറ്റിംഗില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.
ബി,കോം ബിരുദധാരികളുടെ അഭാവത്തില്‍ മറ്റു ബിരുദധാരികളേയും പരിഗണിക്കും. പ്രായം 21 ന് മുകളില്‍. പ്രായോഗിക പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാത്തിലായിരിക്കും നിയമനം . നിയമന കാലാവധി ഒരു വര്‍ഷമായിരിക്കും. പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. താല്‍പര്യമുള്ളവര്‍ ജുവരി 4 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ബയോഡാറ്റയും വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രായോഗിക പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിറ്റേര്‍, ജി.എന്‍.ആര്‍.ഇ.ജി.എസ്, ജില്ലാ പഞ്ചായത്ത് ബില്‍ഡിംഗ്, അയ്യന്തോള്‍. , തൃശൂര്‍ -3 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജോയിന്റ് പ്രോഗ്രാം കോ- ഓര്‍ഡിറ്റേര്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.