പേജുകള്‍‌

2013, ഡിസംബർ 27, വെള്ളിയാഴ്‌ച

ഈ പ്രായത്തിലും അധ്വാനിക്കുവാനുള്ള ഈ ഉമ്മയുടെ മനസ്സിനു മുന്നില്‍ ശിരസ്സ്‌ നമിക്കട്ടെ!!!!!

മൊഹമ്മദ് ഇഖ്ബാല്‍ ഒരുമനയൂര്‍ 
മസ്കറ്റ്: തീര്‍ത്തും അപ്രതീക്ഷിതമായി ഒരു യാത്ര നാട്ടിലേക്ക്. മുന്‍വശത്തെ സോഫയിലുള്ള ഉച്ചമയക്കത്തിന്നിടയിലാണ് "മോളേ" എന്ന ആ വിളി കേട്ട് ഞാന്‍ ഉണര്‍ന്നത്. വളരെ പ്രായം ചെന്ന ഒരു ഉമ്മ എന്റെ മുന്നില്‍ നില്ക്കുന്നു. ആ ഉമ്മയെ കണ്ടപ്പോള്‍ എന്തെങ്കിലും എടുത്തു കൊടുക്കുവാനായി ഞാന്‍ അകത്തേക്ക് പോയി. തിരിച്ചു വന്നു നോക്കുമ്പോള്‍ എന്റെ അനുജനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ആ ഉമ്മ. മുറ്റത്ത്‌ കിടക്കുന്ന തേങ്ങക്ക് വില പറയുകയാണ്‌ ആ ഉമ്മ, തര്‍ക്കതിന്നോടുവില്‍ കച്ചവടം ഉറപ്പിച്ചു ആ ഉമ്മ.
കയ്യില്‍ ഉണ്ടായിരുന്ന പഴകിയ സഞ്ചിയില്‍ നിന്നും അഞ്ഞൂറിന്റെ നോട്ടുകള്‍ എടുത്തു അഡ്വാന്‍സും കൊടുത്തതിനു ശേഷം സഞ്ചിയില്‍ നിന്നും മുറുക്കാന്‍ എടുത്തു ചവക്കാനും തുടങ്ങി. ഇതിന്നിടയില്‍ എന്റെ ചില കുഷലന്വേഷണങ്ങളും. പിന്നീട് തേങ്ങ പൊളിച്ചു. പിന്നെയും ഒരു വില പെശാലോടെ ആ ഉമ്മ ഭാക്കി പൈസയും (മറ്റൊന്നിന്റെയും സഹായമില്ലാതെയാണ് കണക്ക് കൂട്ടിയത്) തന്നു. ഈ പ്രായത്തിലുമുള്ള അവരുടെ കച്ചവട കഴിവിന്നു മുന്നില്‍ ഞാന്‍ വഴങ്ങി കൊടുത്തു. ചാവക്കാട് കടപ്പുരം അഞ്ചങ്ങാടിയിലാണ്‌ ഈ കച്ചവടക്കാരി താമസിക്കുന്നത്. ഒരു പക്ഷെ എന്റെ തലമുറയ്ക്ക് ഇത്തരത്തില്‍ ഒരാളെ കണ്ടുമുട്ടുവാന്‍ കഴിഞ്ഞെന്നു വരില്ല...ഈ പ്രായത്തിലും അധ്വാനിക്കുവാനുള്ള ഈ ഉമ്മയുടെ മനസ്സിനു മുന്നില്‍ ശിരസ്സ്‌ നമിക്കട്ടെ.!!!!!

1 അഭിപ്രായം:

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.