പേജുകള്‍‌

2013, ഡിസംബർ 19, വ്യാഴാഴ്‌ച

എടക്കഴിയൂര്‍ നാലാംകല്ലില്‍ നിയന്ത്രണം വിട്ടകാര്‍ ഇലക്ട്രിക്‌ പോസ്റ്റിലിടിച്ച് കാറും വൈദ്യുതികാലും തകര്‍ന്നു

ചാവക്കാട്‌: എടക്കഴിയൂര്‍ നാലാംകല്ലില്‍ നിയന്ത്രണം വിട്ടകാര്‍ ഇലക്ട്രിക്‌ പോസ്റ്റിലിടിച്ച് കാറും വൈദ്യുതികാലും തകര്‍ന്നു. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച്ച പുലര്‍ച്ച ഒരുമണിയോടെ എടക്കഴിയൂര്‍ നാലാംകല്ല്‌ മരക്കമ്പനിക്ക്‌  മുന്നിലാണ് അപകടം.


അകലാട്‌ കാട്ടിലെപള്ളി ഓളങ്ങാട്ടില്‍ ഉബൈദും കുടുംബവും സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ്‌ കാറാണ് അപകടത്തില്‍ പെട്ടത്. ഉറക്കത്തില്‍പെട്ടാണ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റിലിടിച്ചത്. വൈദ്യുതി പോസ്റ്റ്‌ മൂന്നു കഷ്ണങ്ങളായി. അപകടം സംഭവിച്ചിട്ടും വൈദ്യുതി ബന്ധം നിലച്ചിരുന്നില്ല. വ്യാഴാഴ്ച്ച രാവിലെ കെ എസ് ഇ ബി ജീവനക്കാരെത്തിയാണ് വൈദ്യുതി വിച്ചേദിച്ചത്. ബുധനാഴ്ച്ച രാത്രിയില്‍ എടക്കഴിയൂര്‍ നാലാം കല്ല്‌ വളവില്‍ റോഡിലെ കുഴിയില്‍ ബുള്ളറ്റ്‌ വീണ് മൂന്നുപേര്‍ക്ക്‌ പരിക്കേറ്റിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.