കെ എം അക് ബര്‍
തൃശൂര്‍: കുരുന്നുഭാവനകളില്‍ കേരളത്തിന്റെ പ്രകൃതിഭംഗിയും പച്ചപ്പും നഷ്ടമാകുന്ന കാര്‍ഷിക സൌഭാഗ്യങ്ങളെക്കുറിച്ചുള്ള ഉല്‍കണ്ഠയും നിറഞ്ഞു. നിറങ്ങളില്‍ കേരളത്തിന്റെ കാര്‍ഷികസൌന്ദര്യക്കാഴ്ചകള്‍ കുട്ടികള്‍ വരച്ചിട്ടപ്പോള്‍ വളര്‍ന്നുവരുന്ന തലമുറയ്ക്ക് കാര്‍ഷിക കേരളത്തെക്കുറിച്ചും കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും ഉത്തമബോധമുണ്ടെന്ന് വ്യക്തമായി.
തൃശൂര്‍ അഗ്രി ഹോര്‍ട്ടി സൊസൈറ്റി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഈ മാസം 23 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ പുഷ്പഫല സസ്യപ്രദര്‍ശനത്തോടുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സര വേദിയിലാണ് കുരുന്നുഭാവനകളില്‍ കാര്‍ഷികപ്പച്ച നിറഞ്ഞത്. പാറമേക്കാവ് അഗ്രശാലയില്‍ ജില്ലയിലെ എല്‍.പി., യു.പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കാര്‍ഷിക ചിത്രരചനാ മത്സരത്തില്‍ നൂറിലധികം കുട്ടികള്‍ പങ്കെടുത്തു.
തൃശൂര്‍ ഡവലപ്മെന്റ് അതോറിറ്റി ചെയര്‍മാനും തൃശൂര്‍ അഗ്രി ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റുമായ കെ രാധാകൃഷ്ണന്‍ ചിത്രരചനാമത്സരം ഉദ്ഘാടം ചെയ്തു. ജനറല്‍ കണ്‍ വീനര്‍ അഡ്വ. രഘു കെ മാരാത്ത്, ട്രഷറര്‍ ടി കെ ബാബുരാജ്, കെ കെ ബാലസുബ്രഹ്മണ്യന്‍, മാനോജ് മുണ്ടപ്പാട്ട്, രാമചന്ദ്രന്‍ പെരുമ്പിടി, കെ.ജി.രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചിത്രരചനാ മത്സരങ്ങളിലെ വിജയികള്‍ക്ക് പുഷ്പ ഫല സസ്യപ്രദര്‍ശത്തിന്റെ സമാപന ദിവസമായ ഡിസംബര്‍ 30ന് നടക്കുന്ന സമാപന സമ്മേളത്തില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.