പേജുകള്‍‌

2013, ഡിസംബർ 19, വ്യാഴാഴ്‌ച

ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഒപി ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കാനുളള നീക്കം ഉപേക്ഷിച്ചു

കെ എം അക് ബര്‍ 
ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ ഒപി ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കാനുളള നീക്കം നഗരസഭ  കൌണ്‍സിലറുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. താലൂക്ക് ആശുപത്രില്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് ഒപി ടിക്കറ്റിന്‌ രണ്ട് രൂപയെന്നത് അഞ്ച് രൂപയാക്കണമെന്ന് പല അംഗങ്ങളും ആവശ്യപ്പെട്ടത്. എന്നാല്‍ നരസഭ മുന്‍ചെയര്‍മാനും കൌസിലറുമായ എം.ആര്‍.രാധാകൃഷ്ണന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍്ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.

നിലവില്‍ അത്യാഹിത വിഭാഗത്തില്‍ ഉച്ചക്ക് ശേഷം എത്തുന്ന രോഗികള്‍ അഞ്ച് രൂപയാണ് നല്‍കുന്നത്. ഇത് പത്ത് രൂപയാക്കണമെന്നും ആവശ്യം ഉണ്ടായി. വര്‍ധിപ്പിച്ച തുകയില്‍ നിന്നും കിട്ടുന്ന വരുമാനം ഉപയോഗിച്ച് രോഗികള്‍ക്ക് പരാതിക്കിടവരാത്തവിധം അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.

തീരമേഖലയിലെ നൂറുകണക്കിന്‌ പാവപ്പെട്ട രോഗികളെത്തുന്ന ആതുരാലയമാണിത്. ധര്‍മ്മാശുപത്രി എന്ന സങ്കല്‍പത്തില്‍ നിന്നും പാവപ്പെട്ടവനെ സഹായിക്കുന്ന സമീപനം ഉണ്ടാകണമെന്നും എം.ആര്‍.രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. 

വലിയ ഓപ്പറേഷനുകള്‍ക്ക് നൂറ് രൂപയെന്നത് 200 ഉം  മൈനര്‍ ഓപ്പറേഷനുകള്‍ക്ക് 50 രൂപയെന്നത് 100ഉം പല്ലു പറിക്കാന്‍ 20 രൂപയാക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഓപ്പറേഷന്‍ നടത്തുന്ന ചില ഡോക്ടര്‍മാര്‍ക്ക് 2500 രൂപ മുതല്‍ 5000 രൂപ വരെ ഓപ്പറേഷന്‌ മുന്‍പ് നല്‍കണമെന്ന് രോഗികളുടെ ബന്ധുക്കള്‍ കമ്മിറ്റി അംഗങ്ങളോട് പരാതിപ്പെടുതായി അംഗങ്ങള്‍ യോഗത്തില്‍ അറിയിച്ചു. 

സാധാരണക്കാര്‍ ധാരാളമായി ആശ്രയിക്കുന്ന എക്സറേ, ഇ.സി.ജി എന്നിവക്ക് നിലവിലെ 40 രൂപ തന്നെ തുടരും. ആശുപത്രി മാനേജ്‌മെന്റ് ഫണ്ട് വളരെ ശുഷ്കമായതിനാല്‍ സര്‍വ്വീസുകളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ഒന്നാം അജന്‍ഡയായി വന്ന ചര്‍ച്ചയെ തുടര്‍നാണ് നിരക്ക് കൂട്ടുന്നത്. 

ആശുപത്രിയില്‍ നീതി സ്റ്റോറിനടുത്തുളള ടോയ്‌ലെറ്റ് പൊളിക്കാനും കാര്‍ഷെഡ് റിപ്പയര്‍ ചെയ്യുന്നതിന്‌ സ്പോണ്‍സറെ കണ്ടെത്താനും തീരുമാനിച്ചു. ഡയാലിസിസ് യൂണിറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും റോഡ് നവീകരിക്കാനും ആശുപത്രിയിലേക്ക് വരുന്ന വഴിയുടെ വികസനം ഉറപ്പാക്കാനും തീരുമാനിച്ചു. 

നഗരസഭാധ്യക്ഷ എ.കെ.സതീരത്നം അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ മാലിക്കുളം അബാസ്, സൂപ്രണ്ട് എ.എ.മിനിമോള്‍, കൌസിലര്‍മാരായ എം.ആര്‍.രാധാകൃഷ്ണന്‍, ടി.എസ്.ബുഷറ, ബേബി ഫ്രാന്‍സിസ്, എം.ബി.രാജലക്ഷ്മി, അംഗങ്ങളായ കെ നവാസ്, കെ.വി.അബ്ദുല്‍ ഹമീദ്, എം.കെ.ഷംസുദ്ദീന്‍, ലാസര്‍ പേരകം, അഷറഫ് ഹാജി, പി.വി.അഷറഫ്അലി, നേഴ്സിങ്ങ് സൂപ്രണ്ട് എ.സി ആന്റണി, ലേ സെക്രട്ടറി ആന്റണി, ബീന എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.