ചാവക്കാട്: ക്വാറം തികയാത്തതിനെ തുടര്‍ന്ന് കടപ്പുറം ഗ്രാമ പഞ്ചായത്തില്‍ അഞ്ച് ഗ്രാമസഭാ യോഗങ്ങള്‍ നടക്കാതെ പോയ സംഭവത്തില്‍ ഒത്തുതീര്‍പ്പിന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗം തീരുമാനമാകാതെ പിരിഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ ജറല്‍ സെക്രട്ടറി സി എച്ച് റഷീദ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് തെക്കരകത്ത് കരീം ഹാജി എന്നിവര്‍ പങ്കെടുത്ത യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്. ക്വാറം തികയാത്തതിനാല്‍ പഞ്ചായത്തില്‍ നടക്കാതെ പോയ ഗ്രാമസഭാ യോഗങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് നീക്കുപോക്കിന് വേണ്ടിയായിരുന്നു യോഗം.
നടക്കാതെ പോയ ഗ്രാമസഭ യോഗങ്ങള്‍ വീണ്ടു നടത്താന്‍ തീരുമാനിച്ചെങ്കിലും കഴിഞ്ഞ ദിവസം നടക്കാതെ പോയ ആനന്ദവാടി 14 ാം വാര്‍ഡ് ഗ്രാമസഭ യോഗം വീണ്ടും നടത്താനാവില്ലെന്ന് ഒരു വിഭാഗം പറഞ്ഞു. എന്നാല്‍ ഇതിനെ 11 ം വാര്‍ഡ് അംഗം എതിര്‍ത്തതോടെ യോഗം അലസിപ്പിരിയുകയായിരുന്നു. ക്വാറം തികയാതെ 14 ാം വാര്‍ഡ് ഗ്രാമസഭ യോഗം നടത്തുന്നതിനെ ചൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനും തമ്മില്‍ കൈയ്യാങ്കളിക്ക് മുതിര്‍ന്നിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.