പേജുകള്‍‌

2013, ഡിസംബർ 19, വ്യാഴാഴ്‌ച

അഴിമതി ആരോപണം: അന്വേഷണം നേരിടാന്‍ തയാറാണെന്ന് നാട്ടിക പഞ്ചായത്ത് പ്രസിഡന്റ്

നാട്ടിക: സി.പി.എം ആവശ്യപ്പെടുന്ന ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നു നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് അനില്‍ പുളിക്കല്‍. ജംക്ഷനില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ചു സി.പി.എം നാട്ടിക ലോക്കല്‍ കമ്മിറ്റി വിജിലന്‍സ്  അന്വേഷണം ആവശ്യപ്പെടുകയും പഞ്ചായത്തിനു മുന്‍പില്‍ ധര്‍ണ നടത്തുകയും ചെയ്തതിനോടു പ്രതികരിക്കുകയായിരുന്നു


പ്രസിഡന്റ്. ജനകീയ വിചാരണ നേരിടാന്‍ തയാറാണെന്നും വിചാരണയില്‍ മറുഭാഗത്തു നില്‍ക്കാന്‍ സി.പി.എം തയാറാണോ എന്നും അനില്‍ പുളിക്കല്‍ ചോദിച്ചു. 100 ദിന കര്‍മ പരിപാടി ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയിലാണുള്ളത്. ഈ പദ്ധതിക്കു സര്‍ക്കാര്‍ ഫണ്ട് ഒന്നും ലഭിച്ചിട്ടില്ല. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തങ്ങളില്‍ സഹകരിച്ച വ്യവസായ പ്രമുഖരോടു സമരം ചെയ്തു സി.പി.എം നന്ദികേട് കാട്ടുകയാണെന്നും ധര്‍ണയില്‍ നാലു ഭരണസമിതി അംഗങ്ങളില്‍ രണ്ടു പേര്‍ മാത്രമാണു പങ്കെടുത്തതെന്നും വി ആര്‍ വിജയന്‍, എം വി വിമല്‍കുമാര്‍, ശ്രീദേവി ഷണ്‍മുഖന്‍, കെ പി സുഖദാസ്  എന്നിവര്‍ പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.