കെ എം അക് ബര്‍
ചാവക്കാട്:
മാരകായുധങ്ങളുമായെത്തിയ കോഗ്രസ് ക്വട്ടേഷന്‍ സംഘം എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ
വീടുകള്‍ ആക്രമിച്ചു. ഗര്‍ഭിണിയുള്‍പ്പടെ ആറു പേര്‍ക്ക് പരിക്ക്. മണത്തല
ബേബിറോഡിനടുത്ത് തേച്ചന്‍പറമ്പില്‍ ഹസന്‍ (33), ഭാര്യ ഷാമില (28), മകന്‍ അഷറഫ്
(13), ബന്ധു പണ്ടാരി മുഹമ്മദാലി (40), മുഹമ്മദാലിയുടെ സഹോദരങ്ങളായ ഇസ്മായില്‍ (37),
താഹിറ (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാത്രി 10ഓടെയാണ് സംഭവം.
മുഹമ്മദാലിയുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ച ശേഷമായിരുന്നു ആക്രമണം.
ജനല്‍ ചില്ല് അടിച്ചു തകര്‍ക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയതോടെയാണ്
സംഘം ആക്രമണം തുടങ്ങിയത്. ഹസന്റെ ഇടതു കൈയ്യും താഹിറയുടെ കാലും മരവടികൊണ്ട് അടിച്ചു
പരിക്കേല്‍പ്പിച്ചു. മുഹമ്മദലിയുടെ തലക്കും കൈക്കും പരിക്കേറ്റു. ആക്രമണം തടയാന്‍
ചെപ്പോഴാണ് ഗര്‍ഭിയായ ഷാമിലയേയും അഷറഫിനേയും ആക്രമിച്ചത്. ഷാമിലയെ തള്ളി വീഴ്ത്തിയ
സംഘം ചവിട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
കോഗ്രസില്‍ നിന്നും രാജിവച്ച്
എസ്.ഡി.പി.ഐയില്‍ ചേര്‍ന്നതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും കോണ്‍ഗ്രസ്
ക്വട്ടേഷന്‍ സംഘാംഗങ്ങളുമായ ഫസലു, ഗണേശ്, ഷമീര്‍, യൂസഫ്, ഷാജിമോന്‍ എന്നിവരുടെ
നേതൃത്വത്തിലുള്ള സംഘമാണ് തങ്ങളെ ആക്രമിച്ചതെന്നും പരിക്കേറ്റ് ചാവക്കാട് താലൂക്ക്
ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. വിവരമറിഞ്ഞ് ചാവക്കാട് പോലിസ് സംഘം സ്ഥലത്ത്
ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ഫാറൂഖ് നഗര്‍
ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. പ്രതിഷേധ യോഗത്തില്‍ മണ്ഡലം കമ്മറ്റി
അംഗം യഹിയ മന്ദലാംകുന്ന്, മുനിസിപ്പല്‍ പ്രസിഡന്റ് കമറു പുത്തന്‍കടപ്പുറം എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി ദര്‍വേശ്, കബീര്‍, ഷംസു എന്നിവര്‍ നേതൃത്വം നല്‍കി. പുത്തന്‍കടപ്പുറം
സെന്ററില്‍ നിന്നും ആരംഭിച്ച് 14 ാംവാര്‍ഡില്‍ സമാപിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.