പേജുകള്‍‌

2013, ഡിസംബർ 2, തിങ്കളാഴ്‌ച

വിവാദ പരസ്യം: ഇ പി ജയരാജനെതിരെ നടപടിക്ക് സി.പി.എം നീക്കം


കെ എം അക്ബര്‍ 
തൃശൂര്‍: സി.ബി.ഐ. വിജിലന്‍സ് കേസുകളില്‍ പ്രതിയായ വിവാദ വ്യവസായി വി എം രാധാകൃഷ്ണന്‍ പാലക്കാട്ട് നടന്ന പാര്‍ട്ടി പ്ളീനത്തിന് അഭിവാദ്യമര്‍പ്പിച്ച് നല്‍കിയ പരസ്യം ദേശാഭിമാനിയില്‍ പ്രസിദ്ദീകരിച്ചത് വിവാദമായതോടെ ഇ പി ജയരാജനെതിരെ നടപടിക്ക് സി.പി.എം നീക്കം.


പാര്‍ട്ടി മുഖപത്രത്തില്‍ വിവാദ വ്യവസായിയുടെ ആശംസാ പരസ്യം പ്രസിദ്ദീകരിച്ചതിനെ ച്ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത മൂര്‍ച്ഛിച്ചതാണ് ദേശാഭിമാനി ജനറല്‍ മാനേജറും സി.പി.എം കേന്ദ്ര കമ്മറ്റി അംഗവുമായ ഇ പി ജയരാജനെതിരെ നടപടിയെടുക്കാന്‍ സി.പി.എം നേതൃത്വത്തെ പ്രേരിപ്പിച്ചിട്ടുള്ളത്. 

പരസ്യം സ്വീകരിച്ചതില്‍ അപാതകയില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെയും നിലപാടെങ്കിലും ഈ വിവാദത്തില്‍ നിന്നും പാര്‍ട്ടിക്ക് താല്‍ക്കാലികമായെങ്കിലും രക്ഷപ്പെടണമെങ്കില്‍ എന്തെങ്കിലും നടപടിയെടുത്താലെ രക്ഷയുള്ളൂവെന്ന് സി.പി.എം സംസ്ഥാ സമിതി അംഗം പറഞ്ഞു. അതിനു ഏറ്റവും നല്ല പരിഹാര മാര്‍ഗം ദേശാഭിമാനി ജറല്‍ മാനേജറും സി.പി.എം കേന്ദ്ര കമ്മറ്റി അംഗവുമായ ഇ പി ജയരാജനെതിരെയുള്ള നടപടിയാണെന്നും സംസ്ഥാന സമിതി അംഗം പറഞ്ഞു. 

സംഘടനാ ദൌര്‍ബല്യങ്ങളും വഴിവിട്ട ബന്ധങ്ങള്‍ക്കും അറുതിവരുത്തി പാര്‍ട്ടിയെ ശുദ്ധീകരിക്കാനുളള സംസ്ഥാ പ്ളീനത്തിന്റെ സമാപ ദിവസം തന്നെയാണ് വിവാദ വ്യവസായിയുടെ പരസ്യം പാര്‍ട്ടി മുഖപത്രത്തില്‍ വന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.