പേജുകള്‍‌

2013, ഡിസംബർ 19, വ്യാഴാഴ്‌ച

മുസിരിസ് പുഷ്പമേള: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കൊടുങ്ങല്ലൂര്‍: കേരളത്തിലെ ഏറ്റവും വലിയ പുഷ്പമേളയ്ക്ക് ചരിത്രനഗരത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്ത് പുരാവസ്തുവകുപ്പിന്റെ അധീനതയിലുള്ള ചേരമാന്‍ പറമ്പില്‍ പുഷ്പമേളയ്ക്കായി 75,000 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന പവലിയന്‍ പൂര്‍ത്തിയായി കഴിഞ്ഞതായി ടി.എന്‍.പ്രതാപന്‍ എം.എല്‍.എ,


നഗരസഭ ചെയര്‍പേഴ്സണ്‍, കെ.ടി.ഡി.എസ് ചെയര്‍മാന്‍ വി എം ജോണി വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 21 മുതല്‍ 31 വരെയാണ് കേരള ടൂറിസം ഡവലപ്മെന്റ് സൊസൈറ്റിയും പി.ടി.എഫ്.എയും സംയുക്തമായി മുസിരിസ് പുഷ്പമേള സംഘടിപ്പിച്ചിട്ടുള്ളത്. 

ഇന്ത്യയിലെ വിവിധ സംസ്ഥാങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 15,000ല്‍ പരം പൂക്കളും ചെടികളും പ്രദര്‍ശന നഗരിയില്‍ സന്ദര്‍ശകരുടെ കുളിര്‍മയേകുന്ന അനുഭവമാകും. ഇതോടൊപ്പം കാര്‍ഷിക വിളകളുടെ പ്രദര്‍ശവും വില്‍പയും ഭക്ഷ്യമേളയും കലാപരിപാടികളും അമ്യൂസ്മെന്റ് പാര്‍ക്കും പ്രദര്‍ശന നഗറില്‍ സജ്ജമാക്കിയിട്ടുണ്ട്. 

വിവിധ കമ്പനികളുടെ ഉല്‍പന്നങ്ങളും ഷോപ്പിംഗ് മാളുകളും ഓമന മൃഗങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടെയും പ്രദര്‍ശനവും പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ പത്തു മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനസമയം. വൈകിട്ട് ദിവസവും വിവിധ കലാപരിപാടികളും ഉണ്ടാകും. മേളയുടെ ഉദ്ഘാടനം 21ന്‌ രാവിലെ 10 മണിക്ക് ടി എന്‍ പ്രതാപന്‍ എം.എല്‍.എ നിര്‍വഹിക്കും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.