പേജുകള്‍‌

2013, ഡിസംബർ 2, തിങ്കളാഴ്‌ച

ലക്ഷദീപ പ്രഭയില്‍ ഗുരുവായൂര്‍ അയ്യപ്പ ഭജനസംഘത്തിന്റെ വിളക്കാഘോഷിച്ചു


ഗുരുവായൂര്‍: ലക്ഷദീപ പ്രഭയില്‍ ഗുരുവായൂര്‍ അയ്യപ്പ ഭജനസംഘത്തിന്റെ വിളക്കാഘോഷിച്ചു. ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും ദീപ പ്രഭയില്‍ ആറാടി. ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി സന്ധ്യക്ക് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ എല്ലാ നടപന്തലുകളിലും, ക്ഷേത്ര കുളത്തിന്റെ പരിസരത്തും, ദീപ സ്തംഭങ്ങളിലും ലക്ഷദീപം തെളിഞ്ഞു.


അഞ്ചടി വലിപ്പമുള്ള നിലവിളക്കുകള്‍ മുതല്‍ ചെറിയ വിളക്കുകള്‍, ചെരാതുകള്‍ എന്നിവയിലാണ് ലക്ഷദീപം തെളിഞ്ഞത്. ലക്ഷദീപം തെളിയിക്കുന്നതിനു 680 ലിറ്റര്‍ എണ്ണയും ക്ഷേത്രത്തില്‍ ചുറ്റുവിളക്ക് തെളിയിക്കുന്നതിനായി 20 ടിന്‍ നെയ്യും ആണ് വേണ്ടി വന്നത്. 

ക്ഷേത്രത്തില്‍ രാവിലേയും ഉച്ചതിരിഞ്ഞും കാഴ്ച ശീവേലിക്ക് തിരുവല്ല രാധാകൃഷ്ണന്‍, കോട്ടപ്പടി സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ മേളം അകമ്പടിയായി. സന്ധ്യക്കു ഗുരുവായൂര്‍ കൃഷ്ണകുമാര്‍, ഗുരുവായൂര്‍ ശശി മാരാര്‍ എന്നിവരുടെ ഡബില്‍ കേളി അരങ്ങേറി. രാത്രി ചുറ്റുവിളക്കിനു നറുനെയ്യിലാണു ദീപം തെളിഞ്ഞത്. ഇന്ന് തൃശൂര്‍ പി.ബാലന്റെ വക വിളക്കാഘോഷമാണ്. വെള്ളിയാഴ്ച മുതല്‍ പുരാതന വിളക്കുകള്‍ക്കു തുടക്കമാവും. 13നു ഏകാദശി ദിവസം ഗുരുവായൂര്‍ ദേവസ്വത്തിന്റെ വക ഉദയാ സ്തമന പൂജയോടെയുള്ള വിളക്കാഘോഷമാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.