കെ എം അക് ബര്‍
ചാവക്കാട്: സ്വകാര്യ ബസിന് സൈഡ് കൊടുക്കുന്നതിനിടെ സ്കൂള്‍ ബസ് വൈദ്യുത ട്രാന്‍സ്ഫോര്‍മറിനോട് ചേര്‍ന്ന ഫ്യൂസില്‍ ഇടിച്ചു. വിദ്യാര്‍ഥികള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ (തിങ്കളാഴ്ച) ഉച്ചക്ക് 12.15ഓടെ അഞ്ചങ്ങാടി കാശ്മീര്‍ നഗറില്‍ വെച്ചാണ് സംഭവം. തൊട്ടാപ്പ് ഫോക്കസ് ഇംഗ്ളീഷ് സ്കൂളിലെ 15 ഓളം വിദ്യാര്‍ഥികളുമായി പുതിയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.
എതിരേ വന്ന സ്വകാര്യ ബസിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരുകിലെ വൈദ്യുത ട്രാന്‍സ്ഫോര്‍മറിനോട് ചേര്‍ന്ന ഫ്യൂസില്‍ ഇടിക്കുകയായിരുന്നു. തീപ്പൊരി പാറിയതോടെ ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ബഹളം വെച്ചു. ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്ത് അപകടം ഒഴിവാക്കുകയായിരുന്നു. തൊട്ടാപ്പ് മരക്കമ്പിനി ആറങ്ങാടി പുതിയങ്ങാടി റോഡിന് വീതിയില്ലാത്തത് മൂലം ഇത്തരം അപകടങ്ങള്‍ പതിവാകുന്നുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.