പേജുകള്‍‌

2013, ഡിസംബർ 25, ബുധനാഴ്‌ച

മൂടകെട്ടലിന്റെ സൌന്ദര്യം പകര്‍ത്തിയ ചിത്രത്തിലൂടെ മുസ്തഫ ഒന്നാമത്

കെ എം അക് ബര്‍ 

തൃശൂര്‍ : വയനാട് ജില്ലയിലെ ഒരു വിഭാഗം ആദിവാസികളുടെ പാരമ്പര്യവും പ്രത്യേക ആചാരവുമായ മുടകെട്ടല്‍ എന്ന ചടങ്ങിന്റെ സൌന്ദര്യം ക്യാമറയില്‍ ഒപ്പിയെടുത്തതിലൂടെയാണ് കെ കെ മുസ്തഫ (കൊച്ചി) 36ാമത് പുഷ്പ ഫല സസ്യപ്രദര്‍ശത്തില്‍ സംസ്ഥാതല കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്. അപൂര്‍വവും അല്ലാത്തതുമായ നെല്‍വിത്തുകളെ സംരക്ഷിക്കാനും അവയെ വംശനാശം സംഭവിക്കാതെ വരും തലമുറകള്‍ക്ക് കൈമാറാനുമുളള പവിത്രമായ ഒരു കര്‍മ്മമാണ് മൂടകെട്ടല്‍. 35ലധികം വ്യത്യസ്ത നെല്‍വിത്തുകള്‍ ഇങ്ങനെ സംരക്ഷിച്ചുപോരുന്നുണ്ട് ഈ ആദിവാസി വിഭാഗം. വയനട്ടിലെ ആദിവാസികളായ കുറിച്യ, കുറുമ എന്നീ ഗോത്രവര്‍ഗങ്ങള്‍ നൂറ്റാണ്ടുകളായി ഇത്തരത്തില്‍ നെല്‍വിത്ത് സംരക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ നെല്‍വിത്ത് സംരക്ഷിക്കാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് ഇവ വിതരണം ചെയ്ത തങ്ങളുടെ അറിവുകള്‍ മറ്റുളളവര്‍ക്ക് കൂടി പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നുണ്ട്.
ഒരു ചടങ്ങ് എന്നതിനപ്പുറം ആദരവോടെ ചെയ്യുന്ന ഒരു പുണ്യകര്‍മ്മം കൂടിയാണ് ഇവര്‍ക്ക് മൂടകെട്ടല്‍. ഏറെ രേത്തെ പ്രയത്മാണ് ഈ കര്‍മ്മത്തിന്‌ വേണ്ടിവരുന്നത്. വളരെ അപൂര്‍വമായ ഈ പുണ്യപ്രവൃത്തിയിലേക്ക് ക്യാമറ സൂം ചെയ്ത കെ കെ മുസ്തഫ കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനത്തിര്‍ഹാവുകയായിരുന്നു. പച്ചപ്പിന്റെ ഹരിതാഭമായ പശ്ചാത്തലവും മുല്ലത്തറയടക്കമുളള വയാടന്‍ കാര്‍ഷിക സംസ്ക്കാരത്തിന്റെ അഴകും നാളത്തെ തലമുറ പാഠമാക്കേണ്ട കാഴ്ചയും ഒറ്റ ഫ്രെയ്മില്‍ സമന്വയിപ്പിച്ച ചിത്രമാണ് മുസ്തഫയുടേതെന്ന് ജുറി വിലയിരുത്തി. ഫോട്ടോഗ്രാഫിയുടെ കാഴ്ചയ്ക്കപ്പുറം വിജ്ഞാ സമ്പന്നമായ ചിത്രമായിരുന്നു ഇത്. 300 ലധികം ചിത്രങ്ങള്‍ മത്സരത്തിലേക്ക് അയച്ചു കിട്ടിയതില്‍ കാര്‍ഷിക കേരളത്തിന്റെയും കാര്‍ഷിക മേഖലയുടേയും കാഴ്ചകള്‍ ഒപ്പിയെടുത്തിരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയെടുത്ത ചിത്രങ്ങളും കൂട്ടത്തിലുണ്ടായിരുന്നു. കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന, കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങളാണ് അവസാന റൌണ്ടിലേക്ക് തെരഞ്ഞെടുത്തത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.