കെ എം അക്ബര്‍
തൃശൂര്‍: സിനിമയായാലും സീരിയലായാലും ഇനി ഡ്രൈവിംഗ് സീനുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ 'ഹെല്‍മറ്റ്, സീറ്റ്ബെല്റ്റ് ധരിക്കൂ ജീവന്‍ രക്ഷിക്കൂ' എന്ന മുന്നറിയിപ്പുണ്ടാകും. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗാണ് ഇത്തരം മുന്നറിയിപ്പു നിര്‍ബന്ധമാക്കി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ആക്ട്സ് ജനറല്‍ സെക്രട്ടറി ഫാ. ഡേവീസ് ചിറമ്മല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനു നല്‍കിയ നിവേദത്തെ തുടര്‍ന്നാണ് ഉത്തരവ്.
മദ്യപാന സീനുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഇപ്പോള്‍ മദ്യപാനം ആരോഗ്യത്തിനു ഹാനികരമെന്ന് എഴുതിക്കാണിക്കാറുള്ളത്പോലെ ഇനി ഡ്രൈവിംഗ് സീനുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ 'ഹെല്‍മറ്റ്, സീറ്റ്ബെല്റ്റ് ധരിക്കൂ ജീവന്‍ രക്ഷിക്കൂ' എന്ന മുന്നറിയിപ്പാണ്, ഇനി മുതല്‍ ഉണ്ടാവുക.
ആക്ട്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'റോഡ് നിയമങ്ങള്‍ എന്റേയും സുരക്ഷയ്ക്ക്' എന്ന സെമിനാര്‍ ഉദ്ഘാടം ചെയ്യാനെത്തിയ സമയത്തായിരുന്നു ഫാ. ഡേവീസ് ചിറമ്മല്‍ ഋഷിരാജ് സിംഗിനു നിവേദം നല്‍കിയത്. ഹെല്‍മെറ്റിന്റേയും സീറ്റ് ബെല്‍റ്റിന്റേയും അഭാവം അപകട സമയത്തെ ഗുരുതര പരിക്കിനും ജീവഹാനിക്കും ഇടയാക്കും എന്ന മുന്നറിയിപ്പു നല്‍കാനാണു നിവേദത്തിലൂടെ അഭ്യര്‍ഥിച്ചിരുന്നത്.
തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ 13 വര്‍ഷമായി അപകടത്തില്‍പ്പെടുന്നവരെ സൌജ്യമായി ആശുപത്രിയിലെത്തിക്കുന്ന സന്നദ്ധ സംഘടയാണ് ആക്ട്സ്. ആക്ട്സിനു കീഴില്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി 15 ആംബുലന്‍സുകളുടെ സേവമാണ് ലഭ്യമായിട്ടുള്ളത്. 30,000 സന്നദ്ധ പ്രവര്‍ത്തകരാണ് ആക്ട്സിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.