പേജുകള്‍‌

2013, ഡിസംബർ 9, തിങ്കളാഴ്‌ച

ഫാഷിസ്റ് കടന്നു കയറ്റത്തിനെതിരേ യുവസമൂഹം ഉണരണം: വി ടി ബല്‍റാം എം.എല്‍.എ.

തൃപ്രയാര്‍: ഫാഷിസ്റ് ശക്തികളുടെ കടന്നുകയറ്റം തടയാന്‍ യുവസമൂഹം രംഗത്തിറങ്ങണമെന്ന് വി ടി ബല്‍റാം എം.എല്‍.എ. പറഞ്ഞു. യൂത്ത് കോഗ്രസ് നാട്ടിക നിയോജകമണ്ഡലം കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബിജേഷ് പന്നിപ്പുലത്ത് അധ്യക്ഷത വഹിച്ചു.


ഡി.സി.സി. ജനറല്‍ സെക്രട്ടറി സി ഡി ജേക്കബ്, യൂത്ത് കോഗ്രസ് സംസ്ഥാന സെക്രട്ടറി ബീനീഷ്, കോഗ്രസ് ബ്ളോക്ക് പ്രസിഡന്റ് വി ആര്‍ വിജയന്‍, കെ ദിലീപ്കുമാര്‍, അനില്‍ പുളിക്കല്‍, പി ഐ ഷൌക്കത്തലി, കെ വി ദാസന്‍, സി എം നൌഷാദ്, ബാലു കനാല്‍, ബിബീഷ് പോള്‍, ആര്‍ എം താരിഖ്, വി ഡി സന്ദീപ്, എഡിസ, പി എം സിദ്ധിഖ് എന്നിവര്‍ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.