പേജുകള്‍‌

2013, ഡിസംബർ 2, തിങ്കളാഴ്‌ച

കണ്ടശ്ശാംകടവ് ജലോത്സവത്തിന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു


അന്തിക്കാട്: ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി കണ്ടശ്ശാംകടവ് ജലോത്സവത്തിന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചതായുള്ള ഓര്‍ഡര്‍ ലഭിച്ചു. ജലോത്സവവുമായി ബന്ധപ്പെട്ട് കൂടുതല്‍ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി എ മാധവന്‍ എം.എല്‍.എയും, ജലോത്സവ സംഘാടക സമിതി ചെയര്‍മാനും മണലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എന്‍ സുര്‍ജിത്ത് അടക്കമുള്ളവര്‍ ടൂറിസം മന്ത്രി എ പി അനില്‍കുമാറിന് കത്ത് നല്‍കിയിരുന്നു.  ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചു ലക്ഷംരൂപ അനുവദിച്ചതായി രാമനിലയത്തില്‍ വെച്ച് മന്ത്രി മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു. ഇതു പ്രകാരമാണ് ടൂറിസം അഡീഷണല്‍ സെക്രട്ടറിക്ക് വേണ്ടി പി കെ ഷാജു സര്‍ക്കാര്‍ധസഹായത്തിന്റെ ഓര്‍ഡര്‍ എം.എല്‍.എയ്ക്ക് അയച്ച് നല്‍കിയത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.