പുന്നയൂര്‍ക്കുളം: കത്തി നശിച്ച സഹപാഠിയുടെ വീടിന്റെ പുനര്‍നിര്‍മാണത്തിലേക്ക് തുക സമാഹരിച്ച് നല്‍കി വിദ്യാര്‍ഥികള്‍ മാതൃകയായി. ആറ്റുപുറം സെന്റ് ആന്റണീസ് എല്‍.പി സ്കൂളിലെ പ്രീ പ്രെെമറി വിദ്യാര്‍ഥിയായ അശ്വനാന്തിന്റെ വീടാണ് ആഴ്ച്ചകള്‍ക്ക് മുന്‍പ് വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് കത്തി നശിച്ചത്.
നിര്‍ധന കുടുംബത്തിന്‍ കത്തി നശിച്ച വീട് പുനര്‍ നിര്‍മിക്കാന്‍ സാധിച്ചിരുന്നില്ല. സഹപാഠി അശ്വനാന്തിന്റെ വിഷമം കണ്ടറിഞ്ഞ കുരുന്ന് വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് സാധിക്കുന്ന തുക വീട്ടില്‍ പറഞ്ഞ് സമാഹരിക്കുകയായിരുന്നു. കുരുന്നുകളുടെ പ്രവര്‍ത്തനത്തിന് പ്രോല്‍സാഹനമായി ധന സമാഹരണത്തില്‍ പങ്കാളികളായി. സമാഹരിച്ച 16,304 രൂപ സ്ക്കൂള്‍ പ്രധാന അധ്യാപിക ടി ടി ബീന അശ്വനാന്തിന്റെ വീട്ടിലെത്തി മാതാവിനു കൈമാറി. സ്കൂള്‍ മാനേജര്‍ ഫാ. ജോണ്‍ പോള്‍ തൈക്കാടന്‍, പി.ടി.എ പ്രസിഡന്റ് ഹസുല്‍ ബെന്ന, സ്കൂള്‍ ലീഡര്‍ എന്‍ കെ നിഹാല, അധ്യാപകരായ ജോഷി ജോസഫ്, ആനി ജോസ് എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.