പേജുകള്‍‌

2013, ഡിസംബർ 9, തിങ്കളാഴ്‌ച

കൃഷിയെ പുണര്‍ന്ന് ബി.എല്‍.എസ്: നടുന്നത് 1000 വാഴത്തൈകള്‍

വാടാനപ്പള്ളി: ഏങ്ങണ്ടിയൂര്‍ ബി.എല്‍.എസ്. ക്ളബ്ബ് ഇനി വാഴക്കൃഷിയിലേക്കിറങ്ങുന്നു. 1000 വാഴത്തൈകള്‍ നട്ടാണ് ബി.എല്‍.എസ്. ക്ളബ്ബ് അഗ്രോഫാമിന്‌ തുടക്കം കുറിച്ചത്. തളിക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ദിലീപ്കുമാര്‍ വാഴത്തൈ നട്ട് കൃഷിക്ക് തുടക്കമിട്ടു. ഏങ്ങണ്ടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശുഭാസുനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി എം നൌഷാദ് മുഖ്യാതിഥിയായിരുന്നു.
ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുചിത്ര രാധാകൃഷ്ണന്‍, ഏങ്ങണ്ടിയൂര്‍ കര്‍ഷക സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം എ ഹാരിസ്ബാബു, കൃഷി അസി. ഡയറക്ടര്‍ അമ്പിളി സിങ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പ്രീത, സിന്ധു ജയപ്രകാശ്, ക്ളബ്ബ് പ്രസിഡന്റ് പ്രെസണ്‍ , സെക്രട്ടറി സജി എളാണ്ടശ്ശേരി എന്നിവര്‍ സംസാരിച്ചു. 20 വര്‍ഷമായി ഏനാമാവ് പടിഞ്ഞാറേ കരിമ്പാടത്ത് 60 പറയ്ക്ക് നെല്‍ ക്കൃഷി നടത്തിവരുന്ന ബി.എല്‍.എസ്. എല്ലാവര്‍ഷവും ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്ത് കൃഷിയെ പ്രോത്സാഹിപ്പിക്കാറുണ്ട്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.