പേജുകള്‍‌

2013, ഡിസംബർ 24, ചൊവ്വാഴ്ച

മാരകായുധവുമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ നാട്ടുകാര്‍ പിടികൂടി

ചാവക്കാട്: പട്ടാപകല്‍ കല്യാണ മണ്ഡപത്തിലേക്ക് മാരകായുധവുമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. എടക്കഴിയൂര്‍ കാജാ കമ്പനിക്ക് പടിഞ്ഞാറ് പീടകപറമ്പില്‍ മണിയുടെ മകന്‍ സുബിനാ(സുവീഷ്-27)ണ് പിടിയിലായത്. എടക്കഴിയൂര്‍ സിംഗപ്പൂര്‍ പാലസിനടുത്ത് വെച്ച് ഇന്നലെ ഉച്ചക്ക് 1.30ഓടെയാണ് സംഭവം.


കത്തിയുമായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ ഇയാളെ പിന്തുടര്‍ന്നു. ഇതോടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി തൊട്ടടുത്ത ഒഴിഞ്ഞ കടയുടെ അകത്താക്കി ഷട്ടര്‍ പൂട്ടിയിട്ട് പോലിസില്‍ വിവരമറിയിച്ചു. പോലിസെത്തി ഷട്ടര്‍ തുറന്നതോടെ തന്റെ കൈയ്യില്‍ ആയുധങ്ങളാന്നും ഇല്ലൊയിരുനെന്നാണ്‌ സുബിന്‍ പറഞ്ഞത്. എന്നാല്‍ നാട്ടുകാര്‍ ഇതിനെ എതിര്‍ത്തതോടെ പോലിസ് മുറിക്കുള്ളില്‍ പരിശോധന നടത്തി ഷട്ടറിനടിടയില്‍ നിന്നും കത്തികണ്ടെടുത്തു.


ഇതേ സമയം സുബിന്‍ കുത്തിപരിക്കേല്‍പ്പിച്ചെന്ന് കാണിച്ച് എടക്കഴിയൂര്‍ സിംഗപ്പൂര്‍ പാലസിനടുത്ത് ചെങ്ങനാശ്ശേരി ഷാഹുവിന്റെ മകന്‍ ഷാഫി (23) ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. ഷാഫിയുടെ ഇടതു കൈക്ക് മുറിവേറ്റിട്ടുണ്ട്. കഴിഞ്ഞ ആഴ്ച എടക്കഴിയൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രോല്‍സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഷാഫിയേയും സുഹൃത്തുക്കളേയും ആക്രമിച്ചതില്‍ സുബിനെതിരേയും പരാതി നല്‍കിയിരുന്നു. ഷാഫിയോട് ഇതേക്കുറിച്ച് ചോദിച്ചാണ് കത്തിയെടുത്ത് കുത്തിയതത്രെ. കഴിഞ്ഞ വര്‍ഷം എടക്കഴിയൂര്‍ നേര്‍ച്ചക്കിടെ സിഗപ്പൂര്‍ പാലസിനു പടിഞ്ഞാറു ഭാഗത്തുവെച്ച് ഷാഫിയുടെ ബന്ധു ഫിയാസിനെ വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായ സുബിന്‍ പിനീട് സംഭവസ്ഥലത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ സി.പി.എം തോക്കള്‍ ഇടപെട്ട് കേസൊതുക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുണ്ട്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.