ചാവക്കാട്: ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന കളരിപ്പയറ്റ് മത്സരത്തില്‍ ചാവക്കാട് വല്ലഭട്ട കളരിസംഘം ചാമ്പ്യന്മാരായി. മാള കുഴിക്കാട്ടുശ്ശേരി ഗ്രാമികയില്‍ നടന്ന മത്സരത്തില്‍ അരുവായ് വി.കെ.എം. കളരി സംഘമാണ് രണ്ടാംസ്ഥാനത്ത്. തൊഴിയൂര്‍ പി.കെ.ബി. കളരിസംഘം, ചാലക്കുടി മഹാത്മ കലാക്ഷേത്രകളരിസംഘം എന്നിവ മൂന്നാംസ്ഥാനം പങ്കിട്ടു. വല്ലഭട്ട കളരിസംഘത്തിലെ എം.എസ്. നിധിനാണ് വ്യക്തിഗത ചാമ്പ്യന്‍.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി റപ്പായി അധ്യക്ഷയായിരുന്നു. ഡിവൈഎസ്പി സി. ആര്‍. സേവ്യര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കളരിഗുരുക്കളായ പി.കെ. ബാലന്‍, ശങ്കരനാരായണമേനോന്‍, ഫോക്‌ലോര്‍ പുരസ്‌കാരജേതാവ് രമേഷ് കരിന്തലക്കൂട്ടം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മിനി പോളി, മത്തായി, ഗ്രാമിക അക്കാദമി ഡയറക്ടര്‍ പി.കെ. കിട്ടന്‍, എം.ബി. വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.